കോവിഡ് 19: പ്രതിസന്ധി കണക്കിലെടുത്ത് വെന്റിലേറ്ററുകള്‍ നല്‍കും: സോഹന്‍ റോയ്

കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് ഇന്ത്യ മുഴുവന്‍ ലോക്ഡൗണ്‍ “പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് സഹായ ഹസ്തവുമായി ഏരീസ് ഗ്രൂപ്പ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പൊതുവായി ചെയ്യാറുള്ള സാമൂഹ്യ ക്ഷേമപദ്ധതി എന്നതിനപ്പുറം ഇപ്പോഴത്തെ അടിയന്തര സാഹചര്യത്തില്‍ ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരാനുള്ള പദ്ധതിയുമായാണ് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഒ ഡോക്ടര്‍ സോഹന്‍ റോയ് രംഗത്ത് വന്നിരിക്കുന്നത്.

ലോക്ഡൗണില്‍ പെട്ട് പോയവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നതിനേക്കാള്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ സംഭാവന നല്‍കുക എന്നതിന് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. ” കേരളത്തിലെ ആരോഗ്യമേഖല വളരെ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച്ച വെയ്ക്കുന്നതെങ്കിലും വെന്റിലേറ്ററുകള്‍ ഇല്ലാത്ത ഒരു അവസ്ഥ വന്നാല്‍ ആരോഗ്യരംഗം നിശ്ചലമാകും. രോഗികളുടെ എണ്ണം അഭൂതപൂര്‍വ്വമായി വർദ്ധിക്കുന്ന ഒരു സാഹചര്യം സംജാതമായാല്‍ വെന്റിലേറ്ററുകള്‍ക്ക് കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടും. ഇത് കണക്കിലെടുത്ത് കേരളത്തിലെ പത്ത് ജില്ലകള്‍ക്ക് ഓരോ വെന്റിലേറ്റർ വീതം സംഭാവന നല്‍കാന്‍ ഏരീസ് ഗ്രൂപ്പ് തീരുമാനിക്കുന്നതോടൊപ്പം, മറ്റുള്ള കമ്പനികളും ഇതേ മാതൃക പിന്തുടര്‍ന്ന് നമ്മുടെ ആരോഗ്യ വകുപ്പ് നേരിട്ടേക്കാവുന്ന ഒരു പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ് “.- ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം, രണ്ടായിരം പാവപ്പെട്ട കുടുംബങ്ങളുടെ സംരക്ഷണം ലോക്ഡൗണ്‍ കാലത്ത് ഏറ്റെടുക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരോടും സോഹന്‍ റോയ് ആവശ്യപ്പെട്ടു. ഇത് പ്രകാരം സ്ഥാപനത്തിലെ ഓരോ ജീവനക്കാരനും, നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഒരു പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി സംരക്ഷിക്കുകയും അവരുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുകയും ചെയ്യാവുന്നതാണ്. ദിവസവേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്ന തൊഴിലാളികള്‍ക്ക് ഈ സമ്പൂര്‍ണ്ണ “ലോക്ക് ഡൗണ്‍ ” വരുത്തിവെയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതിക്കും അദ്ദേഹം രൂപം നല്‍കിയത്.

പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ എന്ന് നോക്കാതെ ദുരന്തങ്ങള്‍ ഉണ്ടായപ്പോഴൊക്കെ കൃത്യമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഏരീസ് ഗ്രൂപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. രണ്ടായിരത്തിപ്പതിനഞ്ചിലെ നേപ്പാള്‍ ദുരന്തത്തെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കായി ഇരുനൂറിലധികം പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഗ്രൂപ്പ് മുന്‍കൈ എടുത്തിരുന്നു. കേരളത്തില്‍ വെള്ളപ്പൊക്കദുരന്തം ഉണ്ടായതിനെത്തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തങ്ങളിലും പുനരധിവാസപദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യാപകപ്രശംസ പിടിച്ചു പറ്റിയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഏകദേശം അന്‍പതോളം വീടുകളും ഏരീസ് ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ സ്ഥാപക ചെയര്‍മാന്‍ എന്ന നിലയില്‍ സ്വയം മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍, മറ്റ് ബില്യനേഴ്സിനും ഇതുപോലെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികളില്‍ സജീവമായി പങ്കെടുക്കാനുള്ള ഒരു പ്രേരണ നല്‍കുമെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്.

Latest Stories

ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

വെടിനിര്‍ത്തൽ കരാറിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്