അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുമ്പോഴും ആരെയും മുറിവേല്‍പ്പിക്കാതിരിക്കാനുള്ള കരുതലിന്റെ പേര് കൂടിയാണ് മഞ്ജു വാര്യര്‍: ശോഭ സുരേന്ദ്രന്‍

മഞ്ജു വാര്യര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രനും. പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഉയിര്‍ത്തെഴുന്നേല്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മഞ്ജു പ്രചോദനമാണെന്ന് ശോഭ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഭിപ്രായങ്ങളും നിലപാടുകളും ആര്‍ജ്ജവത്തോടെ തുറന്നു പറയുമ്പോഴും ആരെയും മുറിവേല്‍പ്പിക്കാതിരിക്കാനുള്ള കരുതലിന്റെ പേര് കൂടിയാണ് മഞ്ജു എന്നും ശോഭ പറയുന്നു.

ശോഭ സുരേന്ദ്രന്റെ കുറിപ്പ്:

രാജ്യത്തിനു മുന്നില്‍ മലയാള സിനിമയുടെയും മലയാളി സമൂഹത്തിന്റെയും അഭിമാനമായ പ്രിയ അഭിനേത്രി മഞ്ജു വാര്യര്‍ക്ക് മനസ്സുനിറഞ്ഞ ജന്മദിന ആശംസകള്‍. കലര്‍പ്പില്ലാത്ത പ്രതിഭാ സ്പര്‍ശം കൊണ്ട് മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറാന്‍ കഴിഞ്ഞ മഞ്ജു, പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രചോദനമാണ്.

വ്യക്തിപരമായ അനുഭവത്തില്‍ നിന്നു കൂടിയാണ് ഇത് പറയുന്നത്. സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ആര്‍ജ്ജവത്തോടെ തുറന്നു പറയുമ്പോഴും ആരെയും മുറിവേല്‍പ്പിക്കാതിരിക്കാനുള്ള കരുതലിന്റെ പേര് കൂടിയാണ് മഞ്ജു വാര്യര്‍. ഹൃദയപൂര്‍വ്വം, ആരോഗ്യവും സമാധാനവും തികഞ്ഞ ദീര്‍ഘായുസ്സ് നേരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ