മലയാളത്തിന്റെ നാടൻപാട്ട് മോഡിഫെെ ചെയ്ത് തമിഴിൽ എസ്പിബിയെ കൊണ്ട് പാടിച്ച വ്യക്തിയാണ് വിദ്യാസാഗർ; ചോദിക്കാൻ ചെന്നപ്പോൾ നിര്‍മ്മാതാക്കളുടെ ഭീഷണിയെന്ന് ഗായകന്‍

‘പാലാ പള്ളി’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക പ്രവർത്തക ധന്യ രാമൻ ഫേസ്ബുക്കിൽ പങ്കുവച്ച രാഹുൽ സനിലന്റെ കുറിപ്പിന് മറുപടിയുമായി ഗായകൻ റോജി വർഗീസ്. ‘രാഹുൽ പറയുന്ന ഗായകൻ താൻ തന്നെയാണ്. ‘രസികൻ’ പടത്തിന്റെ വോയിസ് ടെസ്റ്റിന് പാടാൻ പറഞ്ഞ പാട്ടാണ് അത്തിന്തോം എന്ന നടൻ പാട്ട്. രാഹുൽ പറഞ്ഞത് പോലെ മറിയാമ ചേടത്തിയാണ് ആ പാട്ട് എനിക്ക് തരുന്നത്.

വിദ്യാസാഗർ എന്നോട് ആ പാട്ട് ആവശ്യപ്പെടുകയും ”റോജി തന്നെ പാടണം” എന്ന് പറഞ്ഞു. അതിനു വേണ്ടി മൂന്ന്‌ ദിവസം അദ്ദേഹത്തിനെ സഹായിച്ച ആളുകൂടിയാണ് താൻ. പിന്നീട് വിദേശ യാത്ര കഴിഞ്ഞ് ഞാൻ വന്നു പാടിയാൽ മതിയെന്ന് പറഞ്ഞ വിദ്യാസാഗർ ആ പാട്ട്, എസ്പി ബാലസുബ്രമണ്യത്തെ കൊണ്ട് പാടിപ്പിക്കുകയാണ് ചെയ്തത്. പിന്നെ ചോദിക്കാൻ ചെന്ന എന്നോട് അവർ ഭീഷണിയും നടത്തുകയുണ്ടായിയെന്നും’ റോജി കുറിച്ചു.

മലയാളത്തിന്റെ നാടൻപാട്ടായ “അത്തിന്തോം തിന്തിനന്തോം” പിന്നീട് ‘ചന്ദ്രമുഖി’ എന്ന ചിത്രത്തിൽ സ്വന്തം ട്യൂൺ ആയി വിദ്യാസാഗർ ഉൾപ്പെടുത്തിയിരുന്നു. മറിയാമ ചേട്ടത്തി എന്ന കലാകാരിയിൽ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂൺ മോഡിഫൈ ചെയ്തതിന് ശേഷം എസ്പിബിയെ കൊണ്ടാണ് പാടിപ്പിച്ചത് എന്നും ആ ഗായകൻ ഈ പോസ്റ്റിന് താഴെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ​രാഹുൽ പോസ്റ്റ് ചെയ്തിരുന്നത്.

ഇതിനു മറുപടിയയാണ് റോജിയുടെ പ്രതികരണം.മലബാറിലെ പുലയ സമുദായക്കാരുടെ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ടി’ൽ പാടുന്ന പാട്ടാണ് ”ആയേ ദാമാലോ” എന്ന കടുവ ചിത്രത്തിൽ പ്രോമോ ആയി ഹിറ്റായി മാറിയിരിക്കുന്ന ”പാലാ പള്ളി”. എന്നാൽ ഇത്തരത്തിൽ അടിസ്ഥാന വർഗ്ഗത്തിൻ്റെ കലയും സംസ്കാരവും അതിൻ്റെ ഈണം മാത്രം നിലനിർത്തി അവയെ കാലാവശേഷമാകും എന്നാണ് രാഹുൽ കുറിപ്പിൽ പറയുന്നത്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം