സിജു വില്‍സന്‍- രജീഷ് മിഥില ചിത്രം 'ഇന്നു മുതല്‍'; രണ്ടാമത്തെ ടീസര്‍ പുറത്ത്

സിജു വില്‍സന്‍ നായകനാകുന്ന “ഇന്നു മുതല്‍” ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്. സിജു വില്‍സന്റെ ഇത് വരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് ടീസറുകള്‍ നല്‍കുന്ന സൂചന.

സംഗീതത്തിനും ബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ചിത്രം പറയുക. “ഇന്‍സ്‌പെയര്‍ഡ് ബൈ ട്രൂ ലൈസ്” എന്ന ടാഗ്‌ലൈനോട് കൂടി വന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ വളരെ കൗതുകം നിറഞ്ഞതായിരുന്നു. ബോളിവുഡ് ഗായകന്‍ ജാവേദ് അലി പാടിയ “മോസം” എന്ന ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇന്ദ്രന്‍സ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ദിലീപ് ലോഖറെ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്മൃതി സുഗതന്‍ ആണ് സിജു വില്‍സന്റെ നായികയായി എത്തുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസ് എന്ന ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിമല്‍ കുമാര്‍ കോ-പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. മെജോ ജോസഫ് സംഗീതവും, എല്‍ദോ ഐസക്ക് ഛായാഗ്രഹണവും, എഡിറ്റിംഗ് ജംസീല്‍ ഇബ്രാഹിമും നിര്‍വ്വഹിക്കുന്നു. ആന്‍ സരിക-വസ്ത്രാലങ്കാരം, മേക്കപ്പ്-സിനൂപ് രാജ്, സുനില്‍ ജോസ്-പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഷംജിത് രവി-പ്രൊഡക്ഷന്‍ ഡിസൈനര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി-ശ്രീജിത്ത് ചെട്ടിപ്പടി. മാര്‍ച്ച് 28ന് ചിത്രം റിലീസ് ചെയ്യും.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്