മാനസികനില ശരിയല്ല, പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കി.. ശ്രുതി ഹാസന്‍ ചികിത്സയില്‍? പ്രതികരിച്ച് താരം

മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് നടി ശ്രുതി ഹാസന്‍ സിനിമകളുടെ പ്രമോഷന്‍ ചടങ്ങുകളുടെ ഭാഗമാകാത്തത് എന്ന റിപ്പോര്‍ട്ടുകള്‍ ഈയടുത്ത് പ്രചരിച്ചിരുന്നു. ചിരഞ്ജീവിക്കൊപ്പമുള്ള ‘വാള്‍ട്ടയര്‍ വീരയ്യ’ ചിത്രത്തിന്റെ പ്രീ ലോഞ്ച് ചടങ്ങില്‍ ശ്രുതി പങ്കെടുത്തിരുന്നില്ല. ഇതിനിടെ മാനസികാരോഗ്യത്തെ കുറിച്ച് സംസാരിച്ചും താരം രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് ശ്രുതിയുടെ മാനസിക നിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. നടി മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ചികിത്സ തേടുകയാണ് എന്നായിരുന്നു ഒരു റിപ്പോര്‍ട്ട്. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ശ്രുതി ഹാസന്‍ ഇപ്പോള്‍.

തനിക്ക് മാനസിക പ്രശ്‌നമല്ല പനി ആയിരുന്നു എന്നാണ് നടി വ്യക്തമാക്കുന്നത്. ഇതു പോലുള്ള തെറ്റായ വിവരങ്ങളും ഇത്തരം വിഷയങ്ങളുടെ അമിതമായ നാടകീയവല്‍ക്കരണവും അശ്രദ്ധമായ കൈകാര്യം ചെയ്യലുമാണ് മാനസിക ആരോഗ്യത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകളെ ഭയപ്പെടുത്തുന്നത്.

അത് നടക്കില്ല. താന്‍ എപ്പോഴും മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കും. എല്ലാ തരത്തിലും സ്വയം ശ്രദ്ധ നല്‍കുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കും. തനിക്ക് വൈറല്‍ പനി ആയിരുന്നു. ഇനി നിങ്ങള്‍ക്ക് അത്തരം പ്രശ്‌നം വരികയാണെങ്കില്‍ തെറാപിസ്റ്റിനെ കാണിക്കൂ എന്നാണ് ശ്രുതി പറയുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്. അതേസമയം, ‘വീര സിംഹ റെഡ്ഡി’, ‘വാള്‍ട്ടയര്‍ വീരയ്യ’ എന്നീ സിനിമകളാണ് താരത്തിന്റെതായി റിലീസ് ചെയ്തിരിക്കുന്നത്. ഈ സിനമകളുടെ മറ്റ് പ്രമോഷന്‍ പരിപാടികളില്‍ ശ്രുതി പങ്കെടുത്തിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ