പൂജയ്ക്കിടെ ആര്‍ത്തവം, ദൈവം ക്ഷമിക്കുമെന്ന് ഉപദേശവും, പതിനാലാം വയസില്‍ ഫെമിനിസ്റ്റും നിരീശ്വരവാദിയുമായി: ശ്രദ്ധ ശ്രീനാഥ്

നേര്‍കൊണ്ട പാര്‍വൈ, വിക്രം വേദ, കാട്ര് വെളിയിടെ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്. ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പതിനാലാം വയസില്‍ പൂജയ്ക്കിടെ ആര്‍ത്തവം ഉണ്ടായതിനെ തുടര്‍ന്ന് ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയതിനെ കുറിച്ചാണ് നടി കുറിച്ചിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥിന്റെ കുറിപ്പ്:

എനിക്ക് പതിനാല് വയസായിരുന്നു. ഞാന്‍ കുടുംബത്തില്‍ നടന്ന പൂജയില്‍ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആര്‍ത്തവം ഉണ്ടാകുന്നത്. എന്റെ അമ്മ എന്നോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ അടുത്തിരുന്ന ഒരു ആന്റിയെ തട്ടിവിളിച്ച് വിഷമത്തോടെ ഇക്കാര്യം അറിയിച്ചു. കാരണം ഞാന്‍ സാനിറ്ററി പാഡ് കയ്യില്‍ കരുതിയിരുന്നില്ല.

ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ എന്റെ സങ്കടത്തോടെയുള്ള മുഖം കണ്ടും ഞാന്‍ പറഞ്ഞ കാര്യം കേട്ടും എന്നെ ആശ്വസിപ്പിക്കുന്ന വിധത്തില്‍ പറഞ്ഞു വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും…(പൂജയുടെ സമയത്ത് ആര്‍ത്തവം ഉണ്ടായതിന്). ആ ദിവസമായിരുന്നു ഞാന്‍ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. എനിക്ക് പതിനാല് വയസായിരുന്നു…

https://www.instagram.com/p/CAzYujDlk6l/

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍