ഒരൊറ്റ വെടിക്ക് തീരണം, മകള്‍ക്കൊപ്പം ഉന്നം പിടിച്ച് ശോഭന; വൈറലായി ചിത്രം

മകള്‍ നാരായണിയുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ശോഭന പങ്കുവയ്ക്കാറുള്ളു. കഴിഞ്ഞ വര്‍ഷത്തെ ലോക മാതൃദിനത്തില്‍ ആയിരുന്നു നാരായണിക്കൊപ്പമുള്ള ഡാന്‍സ് റീല്‍ ശോഭന പങ്കുവച്ചത്. അമ്മയ്‌ക്കൊപ്പം തന്നെ വളര്‍ന്ന മകളുടെ വീഡിയോ വൈറലായി മാറിയിരുന്നു. ശോഭന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പം തോക്കില്‍ ഉന്നം പിടിക്കുന്ന ശോഭനയെ ആണ് ചിത്രത്തില്‍ കാണാനാവുക. കൂടെയുള്ളത് മകള്‍ നാരായണിയാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സ്‌റ്റോറിക്കൊപ്പം ക്യാപ്ഷനോ മറ്റ് വിവരങ്ങളോ ഒന്നും ശോഭന ചേര്‍ത്തിട്ടില്ല. അതേസമയം, ശോഭന ദത്തെടുത്ത് വളര്‍ത്തുന്ന കുട്ടിയാണ് നാരായണി.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരം മകളെ പരിചയപ്പെടുത്തിയിട്ടില്ല. ദത്ത് എടുത്ത മകളാണെങ്കിലും അമ്മയെ പോലെ തന്നെ എന്ന കമന്റുകളുമായാണ് പലരും എത്തുന്നത്. നേരത്തെ ശോഭനയ്ക്കൊപ്പം പൊതുവേദിയില്‍ നൃത്തം ചെയ്യുന്ന നാരായണിയുടെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ശോഭനയുടെ ഫാന്‍ പേജില്‍ ആയിരുന്നു വീഡിയോ എത്തിയത്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന ശോഭന ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘തുടരും’ ആണ് ശോഭനയുടെതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്