പ്രിയദര്‍ശന്റെ 'ഹംഗാമ 2'വില്‍ നായിക ശില്‍പ്പ ഷെട്ടി

പ്രിയദര്‍ശന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം “ഹംഗാമ 2″വില്‍ നായികയായി ശില്‍പ്പ ഷെട്ടി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ശില്‍പ്പ ഷെട്ടിക്കൊപ്പം ഹരേഷ് റാവലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നത്.

2003ല്‍ എത്തിയ “ഹംഗാമ”യുടെ രണ്ടാം ഭാഗമായാണ് ഹംഗാമ 2 ഒരുക്കുന്നത്. എന്നാല്‍ ഹംഗാമ 2 ആദ്യ സിനിമയുടെ തുടര്‍ക്കഥ അല്ലെന്നും പുതിയ കഥയായിരിക്കുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. കോമഡിക്ക് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശില്‍പ ഷെട്ടി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സാബിര്‍ ഖാന്‍ ഒരുക്കുന്ന “നികമ്മ”, യു.ആര്‍ ജമീല്‍ ഒരുക്കുന്ന “മിസ് മാച്ച് ഇന്ത്യ” എന്ന ചിത്രത്തിലും ശില്‍പ്പ അഭിനയിക്കുന്നുണ്ട്. 2020ല്‍ ഈ ചിത്രങ്ങള്‍ റിലീസിനെത്തും.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ