കാക്കിപ്പടയ്ക്ക് ശേഷം മറ്റൊരു പോലീസ് കഥയുമായി ഷെബി ചൗഘട്ട്, വേറെ ഒരു കേസ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “വേറെ ഒരു കേസ്” ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയിൽ ഒരുങ്ങുന്നത്. സാമൂഹിക പ്രസക്തി ഉള്ള പ്രമേയം നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നു. വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബിനോജ് കുളത്തൂർ, അംബി പ്രദീപ്‌, അനുജിത്ത് കണ്ണൻ, സുജ റോസ്, കാർത്തി ശ്രീകുമാർ, ബിനുദേവ്, യാസിർ തുടങ്ങിയവർ അഭിനയിക്കുന്നു.

കുറച്ചു കാലത്തിന് ശേഷം അലൻസിയർ ശക്തമായ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥൻ ഫുവാദ് പനങ്ങായ് ആണ് വേറെ ഒരു കേസ് നിർമ്മിക്കുന്നത്. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- രജീഷ് രാമൻ. എഡിറ്റിങ്- അമൽ ജി സത്യൻ.

പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ. പി. ആർ. ഒ- ഹേമ അജയ് മേനോൻ. ടൂറിസ്റ്റ് ഹോം പോലെയുള്ള പരീക്ഷണ ചിത്രങ്ങളും കാക്കിപ്പട പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ച ഷെബി ചൗഘട്ടിന്റെ മറ്റൊരു മികച്ച ചിത്രമാവും വേറെ ഒരു കേസ് എന്ന് പ്രതീക്ഷിക്കാം.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ