വിനായകന്‍ ‘ദേഷ്യപ്പെടുന്ന’ വീഡിയോയുമായി ഷറഫുദ്ദീന്‍. ‘ഒരു പ്രൊഡ്യൂസര്‍ എത്ര കാലം ഇത് സഹിക്കണം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ചര്‍ച്ചയാവുകയാണ്. ഡേറ്റിന്റെ കാര്യം പറഞ്ഞ് കാരവന് അകത്ത് നിന്ന് വിനായകന്‍ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നതും ഷറഫുദീന്‍ സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ഒടുവില്‍ ഷറഫുദ്ദീന്‍ കാരവന്റെ വാതില്‍ അടച്ച് നെടുവീര്‍പ്പിടുന്നതോടെ വീഡിയോയുടെ ആദ്യ ഭാഗം അവസാനിക്കുന്നു. ‘ഒരു മണിക്കൂര്‍ കഴിഞ്ഞ്’ എന്ന കുറിപ്പോടെയാണ് വീഡിയോയുടെ അടുത്ത ഭാഗം ആരംഭിക്കുന്നത്. ‘പെറ്റ് ഡിറ്റക്ടീവ്’ സിനിമയില്‍, കഥാപാത്രമായ യാഖത് അലിയുടെ വേഷത്തില്‍ വിനായകന്‍ നില്‍ക്കുന്നതാണ് അടുത്ത സീനില്‍ കാണിക്കുന്നത്.
ചിത്രത്തില്‍ ഏറ്റവുമധികം ചിരിയുണര്‍ത്തിയ ക്ലൈമാക്‌സ് രംഗത്തിന്റെ ഒരംശമാണ് വീഡിയോയില്‍ പിന്നീട് കാണിക്കുന്നത്. വിനായകന്‍ റോളര്‍കോസ്റ്ററില്‍ കയറിയ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷറഫുദ്ദീന്‍ വീഡിയോ പങ്കുവച്ചത്.
അതേസമയം, ഒക്ടോബര്‍ 16ന് ആണ് പെറ്റ് ഡിക്ടറ്റീവ് റിലീസ് ആയത്. ഷറഫുദ്ദീനും ഗോകുലം ഗോപാലനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പ്രണീഷ് വിജയന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. അനുപമ പരമേശ്വരന്‍, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍, ജോമോന്‍ ജ്യോതിര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാണ്.