ഇന്‍സ്റ്റഗ്രാമില്‍ തുടക്കം കുറിച്ച് ശാലിനി , എതിരേറ്റ്  ശ്യാമിലി; ആദ്യ പോസ്റ്റ്

തമിഴ് താരം തല അജിത്ത് സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ല, അദ്ദേഹത്തിന്റെ ഭാര്യയായ ശാലിനിയും അങ്ങനെ തന്നെ. ഇപ്പോഴിതാ ശാലിനി ആദ്യമായി ഇന്‍സ്റ്റഗ്രാമിലേക്ക് എത്തിയിരിക്കുകയാണ്. ആകെ രണ്ടു ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ലണ്ടനിലെ അവധി ആഘോഷത്തിനിടെ അജിത്തിനൊപ്പം നില്‍ക്കുന്ന ശാലിനിയെ ചിത്രത്തില്‍ കാണാം.

ശാലിനിയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണുള്ളത്. തന്റെ യഥാര്‍ഥ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചാണ് ശ്യാമിലി ശാലിനിയുടെ ഇന്‍സ്റ്റഗ്രാം വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. shaliniajithkumar2022 എന്ന പേരിലുള്ള അക്കൗണ്ടില്‍ ഇതുവരെ ഒരുലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്.

അജിത്തിന്റെ ഭാര്യയായ ശേഷം സിനിമാലോകത്തുനിന്ന് ശാലിനി അജിത് കുമാര്‍ ഇടവേളയെടുത്തിരുന്നു. പിന്നീട് പൊതുവേദികളില്‍ ഒന്നും ശാലിനിയെ കണ്ടിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പോലും നടി സജീവമല്ലാതായി എന്നാല്‍ അനുജത്തി ശ്യാമിലിയുടെ അക്കൗണ്ടിലൂടെ ശാലിനിയുടെയും മക്കളായ അനൗഷ്‌കയുടെയും അദ്വൈതിന്റെയും വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞിരുന്നു.

ശാലിനി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി എത്തുമ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് അജിത് ആരാധകരും .

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി