ആത്മാവായി വരുമ്പോള്‍ രണ്ട് എക്‌സ്ട്രാ യക്ഷി പല്ലും കൂടി തരണേ...; ചിരിപ്പൂരവുമായി ചില്‍ഡ്രന്‍സ് പാര്‍ക്ക്- ട്രെയിലര്‍

ഷാഫി-റാഫി ടീമിന്റെ പുതിയ ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തു വിട്ടത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷറഫുദീന്‍, ധ്രുവന്‍ , ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായി എത്താന്‍ പോകുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മായാവി, ടു കണ്‍ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഷാഫിയും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ഷാഫി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. കൊച്ചിന്‍ ഫിലിമ്‌സിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫൈസല്‍ അലി ആണ് ഛായാഗ്രഹണം.

മൂന്നാറിലും എറണാകുളത്തുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളില്‍ എത്തും എന്നാണ് സൂചന.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ