മുകേഷിനും ഇന്നസെന്റിനും മാത്രമല്ല, ധര്‍മ്മജനും പിഷാരടിക്കും ജഗദീഷിനും അതേ സ്വാതന്ത്ര്യമുണ്ടെന്ന് ഷാഫി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം നിന്ന നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് എംഎല്‍എ ഷാഫി പറമ്പില്‍.  തെരഞ്ഞെടുപ്പ് പ്രചാരണത്തിലും നടന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളാണ് രമേശ് പിഷാരടിയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്. അതിനിടെ ഷാഫിയുടെ പ്രതികരണം ഏറെ പ്രസക്തമാണ്.

‘അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.’ എന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.

ഷാഫി പറമ്പിലിന്റെ പ്രതികരണം

നന്ദി പിഷാരടി .
ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിന്. നിര്‍ണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന്.
അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.

രമേഷ് പിഷാരടി പ്രചരണത്തിനുപോയിടത്തെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു എന്നത് ഉയര്‍ത്തിയാണ് നടനെതിരെ ട്രോളുകള്‍ നിറഞ്ഞത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്