മമ്മൂട്ടിയെ നായകനാക്കാനായിരുന്നു തീരുമാനം. പിന്നീടാണ് വിജയ് സേതുപതിയിലേക്ക് എത്തിയത്: സീനു രാമസ്വാമി

മാമനിതന്‍ എന്ന ചിത്രം മമ്മൂട്ടിയെ വെച്ച് ചെയ്യാനായിരുന്നു ആഗ്രഹമെന്ന് തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകന്‍ സീനു രാമസ്വാമി. എന്നാല്‍ ഡേറ്റിന്റെ പ്രശ്നം വന്നപ്പോള്‍ വിജയ് സേതുപതിയ്ലേക്ക് എത്തുകയായിരുന്നു എന്നാണ് സീനു രാമസ്വാമി പറഞ്ഞത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

മാമനിതന്‍ എന്ന സിനിമ എഴുതി കഴിഞ്ഞപ്പോള്‍ തന്നെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സാറിനെ വെച്ച് ഈ സിനിമ ചെയ്യണമെന്നാണ് ആഗ്രഹിച്ചത്. അതിനുവേണ്ടി തന്നെ ഒരു പ്രാവശ്യം അദ്ദേഹത്തെ കാണുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയുടെ തിരക്ക് മൂലം പിന്നീട് അദ്ദേഹത്തെ കാണാന്‍ പറ്റിയില്ലെന്നും ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി സാറിനെ പോലെയോ അല്ലെങ്കില്‍ മോഹന്‍ലാല്‍ സാറിനെ പോലെയോ റിയലിസ്റ്റിക്കായ ഒരു ആര്‍ടിസ്റ്റ്, റിയലിസ്റ്റിക്കായ സിനിമകളും കൊമേഷ്യല്‍ സിനിമകളും ചെയ്യുന്ന ഒരു ആര്‍ടിസ്റ്റ്, അങ്ങനെയൊരു നടനെ പറ്റി ആലോജിച്ചപ്പോഴാണ് വിജയ് സേതുപതി വീണ്ടും എന്റെ ലൈനില്‍ വന്നതെന്നും, കഥ കേട്ട വിജയ് സേതുപതി ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറയുകയും ചെയ്തെന്ന് സീനു രാമസ്വാമി വ്യക്തമാക്കി.

വൈഎസ്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജയും ആര്‍ കെ സുരേഷിന്റെ സ്റ്റുഡിയോ 9- ഉം ചേര്‍ന്ന് നിര്‍മിക്കുന്ന സീനു രാമസാമി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതന്‍’. വിജയ് സേതുപതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി നായകവേഷം അവതരിപ്പിച്ച 96 സിനിമ പോലെ ഇമോഷണലി ഫീല്‍ ചെയ്യുന്ന ഒരു കൊമേര്‍ഷ്യല്‍ ചിത്രമാണ് മാമനിതന്‍.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍