'ആര്യയുടെ കരിയര്‍ ബെസ്റ്റ്, നിങ്ങള്‍ എല്ലാ ഫ്രെയ്മിലും തിളങ്ങി നില്‍ക്കുന്നു'; സാര്‍പട്ടാ പരമ്പരൈയെ പ്രശംസിച്ച് താരങ്ങളും

ആര്യ നായകനായ “സാര്‍പട്ടാ പരമ്പരൈ” ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. താരങ്ങള്‍ അടക്കമുള്ള പ്രേക്ഷകര്‍ ആര്യയെയും ചിത്രത്തെയും പ്രശംസിച്ച് രംഗത്തെത്തി. ആര്യയുടെ കരിയര്‍ ബെസ്റ്റ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ ആധാരമാക്കി ഒരുക്കിയിരിക്കുന്നത്.

സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു നോക്കൗട്ട് കിംഗ് എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രം ഈ വ്യക്തിയില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് രൂപപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി ആര്യ നടത്തിയ മേക്കോവര്‍ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സാര്‍പട്ടാ പരമ്പരൈ. പശുപതി, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജി മുരളി ആണ് ഛായാഗ്രഹണം. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം.

വടചെന്നൈ ജനതയെക്കുറിച്ച് “പേട്ടൈ” എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ആര്‍.കെ.ശെല്‍വയാണ് എഡിറ്റര്‍. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു