ബോക്‌സര്‍ ആയി ആര്യ, മസില്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍; പാ രഞ്ജിത്ത് ചിത്രം 'സര്‍പ്പാട്ട'യുടെ ഫസ്റ്റ്‌ലുക്ക്

ആര്യ നായകനാകുന്ന പാ രഞ്ജിത്ത് ചിത്രം “സര്‍പ്പാട്ട പരമ്പരൈ”യുടെ ഫസ്റ്റ്‌ലുക്ക് വൈറല്‍. ബോക്‌സര്‍ ആയുള്ള ആര്യയുടെ രൂപമാറ്റമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോക്‌സിംഗ് റിങ്ങിനുള്ളില്‍ ആര്യ നില്‍ക്കുന്നതായാണ് പോസ്റ്റര്‍.

1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന ബോക്‌സിംഗ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുക. മദ്രാസ്, കബാലി, കാലാ എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. ആര്യയുടെ മുപ്പതാമത് ചിത്രം കൂടിയാണ് സര്‍പ്പാട്ട.

കാബില എന്ന കഥാപാത്രമായാണ് ആര്യ വേഷമിടുന്നത്. ചിത്രത്തിനായുള്ള വര്‍ക്കൗട്ട് വീഡിയോകള്‍ നേരത്തെ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ദുഷാര വിജയന്‍ ആണ് ചിത്രത്തിലെ നായിക. നടന്‍ സന്തോഷ് പ്രതാപും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചെന്നൈയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗും നടന്നത്.

കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അതേസമയം, സുന്ദര്‍ സിയുടെ അരണ്‍മനൈ 3, ആനന്ദ് ശങ്കറുടെ എനിമി എന്നിവയാണ് ആര്യയുടെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു