കലൂര്‍ക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാന്നും പറഞ്ഞ് വണ്ടി വിട്ട യാത്രാകിറുക്കന്; ഭര്‍ത്താവിന് ആശംസകളുമായി സരയു

ഭര്‍ത്താവ് സനല്‍ വി. ദേവന് ജന്മദിനാശംസകള്‍ അറിയിച്ച് നടി സരയു മോഹന്‍. സനലിനോടുള്ള പ്രണയവും സൗഹൃദ്യവും വ്യക്തമാക്കുന്ന കുറിപ്പാണ് ചിത്രങ്ങള്‍ പങ്കുവെച്ച് സരയു കുറിച്ചത്. നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് സുഹൃത്തിനെ പോലെ സ്‌നേഹിക്കുന്നത് കൊണ്ടാണെന്നും സരയു കുറിച്ചു

“”വര്‍ഷങ്ങള്‍ കഴിയും തോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാന്‍ നിന്നിലെ സുഹൃത്തിനെ സ്‌നേഹിക്കുന്നത് കൊണ്ടാണ്….
ജീവിതം സ്വപ്നം പോല്‍ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തര്‍മുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂര്‍ക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാംന്നും പറഞ്ഞ് നിന്ന നില്‍പ്പില്‍ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകള്‍…കൂടുതല്‍ യാത്രകളിലേക്ക്, ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വര്‍ഷം….പിറന്നാള്‍ ഉമ്മകള്‍…..”” എന്നാണ് സരയുവിന്റെ കുറിപ്പ്.

https://www.instagram.com/p/CD7_k6pBX4t/?utm_source=ig_embed

സിനിമയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ് സനല്‍. 2016ല്‍ ആയിരുന്നു ഇവരുടെ വിവാഹം. അടുത്തിടെ ഷക്കീല എന്ന ഷോര്‍ട്ട് ഫിലിമിലൂടെ സരയു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ലോഹിതദാസ് ഒരുക്കിയ “ചക്കരമുത്ത്” സിനിമയിലൂടെയാണ് സരയു അഭിനയരംഗത്തേക്ക് എത്തിയത്.

വെറുതേ ഒരു ഭാര്യ, കപ്പല്‍ മുതലാളി, ചേകവര്‍, നായിക, ജനപ്രിയന്‍, നിദ്ര, ഹീറോ, ബാങ്കിങ് അവേഴ്‌സ് 10 ടു 4, കൊന്തയും പൂണൂലും, വര്‍ഷം, സാള്‍ട്ട് മാംഗോ ട്രീ തുടങ്ങി നിരവധി മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും