നിത്യ മേനോനെ വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നു, നടിയോടും വീട്ടുകാരോടും നേരില്‍ കണ്ട് സംസാരിച്ചിരുന്നു; മറുപടിയെ കുറിച്ച് സന്തോഷ് വര്‍ക്കി

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് സന്തോഷ് വര്‍ക്കി. മിക്ക മാധ്യമങ്ങളുടെ തിയേറ്റര്‍ റെസ്‌പോണ്‍സ് വീഡിയോയിലും ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഡയലോഗുമായി സന്തോഷ് വര്‍ക്കി എത്തിയിരുന്നു.

കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് താന്‍ എന്ന് സന്തോഷ് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സന്തോഷ് ഇപ്പോള്‍. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷിന്റെ പ്രതികരണം.

മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ്. ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരാണ്, എന്നാല്‍ നിത്യ മേനോനെ ആണ് കൂടുതല്‍ ഇഷ്ടം. നിത്യ മേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു. ഒരു കാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് നിത്യയെ ആയിരുന്നു.

ഒരു പക്ഷേ മോഹന്‍ലാലിനെക്കാള്‍. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞു. നിത്യയുടെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നു.

അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നിത്യയോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു എന്നും സന്തോഷ് വ്യക്തമാക്കി.

Latest Stories

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു