ഭീമന്‍ ചക്കയെ കെട്ടിപ്പിടിച്ച് ഉമ്മിണിതങ്കയും ഉമ്മുക്കുല്‍സുവും; റെക്കോഡ് ചക്ക മുറിച്ചു പോയെന്ന് സാന്ദ്ര തോമസ്

86 കിലോയുള്ള ഭീമന്‍ ചക്കയെ കുറിച്ചുള്ള വിശേഷങ്ങളാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പങ്കുവെയ്ക്കുന്നത്. “”86 കിലോ ഭാരം വരുന്ന ഭീമന്‍ ചക്ക. ഇത് ലോക റെക്കോഡ് ആകാം, പക്ഷേ ഞങ്ങള്‍ അറിയാതെ മുറിച്ചു”” എന്നാണ് സാന്ദ്ര ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഇരട്ടക്കുട്ടികളായ ഉമ്മിണിതങ്കയും ഉമ്മുക്കുല്‍സുവും ചക്കയെ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെയ്ക്കുന്നതുമായുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുഞ്ഞുങ്ങളെ കാണിക്കാനായി പപ്പയും മമ്മിയും കൊണ്ടു വന്നതാണ് ഈ ചക്ക. റെക്കോഡ് ഭാരമുള്ള ചക്കയാണെന്ന് അറിയാതെ വെട്ടുകയും ചെയ്തു എന്നാണ് സാന്ദ്ര പറയുന്നത്.

ഇതുപോലൊരു ഭീമന്‍ ചക്ക കൂടി ആ പ്ലാവിലുണ്ടാകുന്നുണ്ട്. അടുത്ത മാസം ആകുമ്പോഴേക്കും അതു പാകമാകും എന്നതാണ് ആകെയൊരു ആശ്വാസമുള്ളത്. ചക്ക കൊണ്ടുവന്നതും ഇവിടെ ആഘോഷമായിരുന്നു. ഭീമന്‍ ചക്കയുടെ അടുത്തു നിന്ന് ഫോട്ടോ എടുക്കാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. പിള്ളേര്‍ക്ക് വലിയ കൗതുകമായിരുന്നു.

പിള്ളേരെ കൊണ്ട് മൈക്രോ ഫാമിങ് ഒക്കെ ചെയ്യിപ്പിക്കും. കുട്ടികള്‍ക്ക് മരങ്ങളും ചെടികളും കണ്ടാല്‍ അത് ഏതാണെന്നൊക്കെ തിരിച്ചറിയാന്‍ പറ്റും. ചെറുതായി പറമ്പില്‍ കിളപ്പിക്കുകയും ഓരോ ചെറിയ പണികളും ചെയ്യിപ്പിക്കാറുമുണ്ട്. മണ്ണിനെയും മരങ്ങളെയും സ്‌നേഹിക്കുന്ന അതിനെ അറിഞ്ഞു വളരുന്ന കുട്ടികളെ വളര്‍ത്താന്‍ കഴിഞ്ഞതാണ് ഏറ്റവും വല്യ ഭാഗ്യം എന്ന് സാന്ദ്ര പറയുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്