കളക്ഷന്‍ പെരുപ്പിച്ച് കാട്ടി വ്യാജ വിജയാഘോഷം, ഫ്രീ ടിക്കറ്റ് നല്‍കി ആളെ കുത്തിക്കയറ്റുന്നു; പരാതിയുമായി സാന്ദ്ര തോമസ്

ബോക്‌സ് ഓഫീസ് കളക്ഷന്‍ പെരുപ്പിച്ച് കാണിക്കാന്‍ വേണ്ടി തിയേറ്ററുകളില്‍ ആളെകയറ്റുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ താക്കീതുമായി കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഈ പ്രവണത വ്യവസായത്തിന് ഗുണകരമല്ലെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുക്കും എന്നായിരുന്നു അസോസിയേഷന്‍ വ്യക്തമാക്കിയത്.

ഈ വിഷയത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കിയിരിക്കുകയാണ് സാന്ദ്ര തോമസ് ഇപ്പോള്‍. മലയാള സിനിമയിലെ വ്യാജ പ്രമോഷനെതിരെയാണ് സാന്ദ്ര രംഗത്തെത്തിയിരിക്കുന്നത്. ലാഭവിഹിതം പെരുപ്പിച്ച് കാണിക്കാനായി ഇടനില സംഘങ്ങളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സാന്ദ്ര പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കി.

മലയാള സിനിമകള്‍ പ്രേക്ഷകര്‍ കൈവിടുമ്പോഴാണ് വ്യാജ റേറ്റിംഗ് ഉണ്ടാക്കുന്ന ഇടനില സംഘങ്ങള്‍ എത്തുന്നത്. തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുകയും, വ്യാജ റേറ്റിംഗ് ഉണ്ടാക്കുകയുമാണ് ഇവര്‍ ചെയ്യുക. ഇത് തടയണമെന്ന് ആവശ്യപ്പെട്ടാണ് സാന്ദ്ര കത്ത് നല്‍കിയിരിക്കുന്നത്.

ഫ്രീ ടിക്കറ്റ് നല്‍കി ആളുകളെ കുത്തിക്കയറ്റി സിനിമ കാണിക്കുന്നത് ഈ വ്യവസായത്തെ തന്നെ തകര്‍ക്കും. ഇത് വിശദമായി പരിശോധിക്കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിക്കുന്നത്. അതേസമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്തുള്ളവര്‍ തന്നെ വ്യാജ പ്രൊമോഷന്‍ നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം