കുഞ്ഞിന് പാല് കൊടുക്കാന്‍ തുടങ്ങിയതോടെ 15 കിലോ കുറഞ്ഞു, പുറത്തിറങ്ങുമ്പോള്‍ ആശങ്കയാണ്: സന ഖാന്‍

ഗ്ലാമര്‍ ലോകത്തോട് വിട പറഞ്ഞ് ആത്മീയതയിലേക്ക് തിരിഞ്ഞ താരമാണ് സന ഖാന്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പണ്ഡിതനായ അനസ് സയിദിനെ താരം വിവാഹം ചെയ്തത്. തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന സനയ്ക്ക് ഇപ്പോഴും ആരാധകരുണ്ട്.

കഴിഞ്ഞ ജൂലൈയിലാണ് തനിക്കൊരു കുഞ്ഞ് ജനിച്ച വിവരം സന പങ്കുവച്ചത്. നിരവധി പേരാണ് ഭര്‍ത്താവ് മുഫ്തി അനസ് സയ്യിദിനും സനയ്ക്കും ആശംസ അറിയിച്ച് രംഗത്തെത്തിയത്. നിലവില്‍ കുഞ്ഞിന്റെ വിശേഷങ്ങളാണ് സന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതും.

ലോക മുലയൂട്ടല്‍ വാരത്തോട് അനുബന്ധിച്ച് സന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മൂലയൂട്ടാന്‍ തുടങ്ങിയതിന് ശേഷം തന്റെ ശരീരത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ചാണ് സന ഇപ്പോള്‍ പറയുന്നത്. ”പ്രസവ ശേഷം ശരീരഭാരം കുറയ്ക്കുക, പഴയ രൂപത്തിലേക്ക് പോകണം തുടങ്ങിയ ചിന്തയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.”

”പക്ഷെ ഒരു മാസത്തിനുള്ളില്‍ ഏകദേശം 15 കിലോ കുറയ്ക്കാന്‍ മുലയൂട്ടലിലൂടെ സാധിച്ചു. ഞാന്‍ തന്നെ ആശ്ചര്യപ്പെട്ടു പോയി. മുലയൂട്ടല്‍ ശരീരഭാരം കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്” എന്നാണ് സന ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”പൊതുസ്ഥലങ്ങളില്‍ വച്ച് കുഞ്ഞിനെ മുലയൂട്ടുന്നത് എനിക്ക് എളുപ്പമുള്ള കാര്യം അല്ല. ചിലര്‍ക്ക് അതിന് സാധിക്കുമായിരിക്കും. പക്ഷേ എനിക്കത് സുഖകരമായ കാര്യമല്ല. പുറത്ത് ജോലിക്കും മറ്റും പോകുമ്പോള്‍ കുഞ്ഞിന് പാല് കൊടുക്കുന്നത് എങ്ങനെ എന്നാണ് ഇപ്പോഴത്തെ എന്റെ ആശങ്ക” എന്നാണ് സന പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്