വീണ്ടും ഗ്ലാമര്‍ ലുക്കില്‍ സംയുക്ത; 'എരിഡ' പോസ്റ്റര്‍, അവളുടെ രാവുകളിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ എന്ന് ആരാധകര്‍

സംയുക്ത മേനോനെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന “എരിഡ” ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഗ്ലാമര്‍ ലുക്കിലാണ് സംയുക്ത പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോള്‍ഡ് ലുക്കില്‍ എത്തിയ സംയുക്ത അവളുടെ രാവുകള്‍ എന്ന സിനിമയിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. ചിത്രത്തിന്റെ പേര് എരിഡ എന്നത് ഗ്രീക്ക് പദമാണ്. ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് സംയുക്ത ചിത്രത്തില്‍ എത്തുന്നത്. നേരത്തെ പുറത്തെത്തിയ പോസ്റ്ററിലും ബോള്‍ഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ ആണ് നിര്‍വഹിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് വൈ.വി രാജേഷ് ആണ്. സുരേഷ് അരസ് എഡിറ്റിംഗും അഭിജിത്ത് ഷൈലനാഥ് സംഗീതവും നിര്‍വ്വഹിക്കുന്നു.

അതേസമയം, ജയസൂര്യ ചിത്രം വെള്ളം ആണ് സംയുക്തയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഗാലിപട എന്ന കന്നഡ ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയായത്. ലില്ലി, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രങ്ങളിലും ശ്രദ്ധേമായ വേഷമാണ് താരം ചെയ്തത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും