പുഷ്പ ടുവില്‍ നിന്നും സമാന്തയെ ഒഴിവാക്കി ?

ആഗോള ശ്രദ്ധ നേടിയ സിനിമയാണ് അല്ലു അര്‍ജ്ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ്. റെക്കോര്‍ഡുകള്‍ ഒന്നൊന്നായി ഭേദിച്ചുകൊണ്ടുള്ള പുഷ്പ ദ റൈസിന്റെ ജൈത്ര യാത്ര തുടര്‍ന്ന് കൊണ്ടിരിക്കെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിശേഷങ്ങളും സജീവമാകുന്നു.

ഒന്നാം ഭാഗത്ത്, സമാന്ത ആടി തിമര്‍ത്ത ഊ അണ്‍ടവ എന്ന ഐറ്റം സോംഗ് വന്‍ ഹിറ്റായിരുന്നു. ഒ ടി ടിയില്‍ എത്തുന്നത് വരെ അണിയറ പ്രവര്‍ത്തകര്‍ ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നില്ല. ഈ പാട്ട് കാണാന്‍ വേണ്ടി മാത്രം സിനിമ ഒന്നില്‍ കൂടെ തവണ കണ്ടവരും ഉണ്ടെന്നാണ് കമന്റുകള്‍. രണ്ടാം ഭാഗത്ത് സമാന്തയ്ക്ക് അല്പം ദൈര്‍ഘ്യമുള്ള വേഷം കൊടുക്കുമോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സമാന്തയും, സമാന്തയുടെ ഐറ്റം ഡാന്‍സും ഉണ്ടാവില്ല എന്ന് സംവിധായകന്‍ വ്യക്തമാക്കി. സമാന്തയ്ക്ക് പകരം മറ്റൊരു നടിയെ കൊണ്ടു വരാനാണ് സുകുമാരന്റെ തീരുമാനം.

ബോളിവുഡില്‍ ചിത്രത്തിന് വന്‍ വരവേല്‍പ് കിട്ടിയ സാഹചര്യത്തില്‍ ഒരു ബോളിവുഡ് നടി വച്ച് രണ്ടാം ഭാഗത്ത് ഐറ്റം ഡാന്‍സ് ചെയ്യിപ്പിക്കാനാണ് സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദും സംവിധായകന്‍ സുകുമാരനും ആലോചിക്കുന്നത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി