കൗമാരക്കാരുടെ കഥ പറയുന്ന 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്'; പ്രധാന കഥാപാത്രമായി സായ് വെങ്കിടേഷ്

നിര്‍മ്മാതാവും വ്യവസായിയുമായ സായ് വെങ്കിടേഷ് പ്രധാന വേഷത്തില്‍ എത്തുന്ന ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ആശ്വാസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷാണ്.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. ഒരു വടക്കന്‍ പങ്കാളി, രണ്ടാം പകുതി, കരുവ്, ദ്രാവിഡ രാജകുമാരന്‍, ഡസ്റ്റ് ബീന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് സായ് വെങ്കിടേഷ്. ജ്വല്ലറി ബിസിനസ്സ് രംഗത്ത് മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു വന്ന സായിക്ക് സിനിമയോടുള്ള പാഷനാണ് ബിസിനസ്് രംഗത്ത് നിന്ന് സിനിമാരംഗത്തേക്ക് വരാന്‍ ഇടയാക്കിയത്.

സായ് വെങ്കിടേഷ് ചില ചിത്രങ്ങളില്‍ നിര്‍മ്മാണ പങ്കാളിയുമായിട്ടുണ്ട്. അഭിനയത്തോടൊപ്പം സിനിമയുടെ പുത്തന്‍ തലമായ ഒടിടി രംഗത്ത് തീയേറ്റര്‍ പ്ലേ എന്ന പ്ലാറ്റ്‌ഫോം സായിക്കും സുഹൃത്തുക്കള്‍ക്കും ഉണ്ട്. എങ്കിലും അഭിനയത്തോടാണ് ഏറ്റവും പ്രിയമെന്ന് സായ് വെങ്കിടേഷ് പറയുന്നു.

സിനിമയില്‍ സജീവമായതോടെ കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടി വരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നീങ്ങുന്ന കൗമാരക്കാരുടെ കഥ പറയുന്ന റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ചില്‍ ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് സായ് എത്തുക. പി.ആര്‍.ഒ: പി.ശിവപ്രസാദ്.

Latest Stories

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ