വിവാഹം വേണ്ട, ആദ്യമായി മനസ്സ് തുറന്ന് സായ് പല്ലവി; തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സായ് പല്ലവി. വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആദ്യമായാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം സായ് പല്ലവി തുറന്നു പറഞ്ഞിരിക്കുന്നത്. വിവാഹത്തോട് താത്പര്യമില്ല എന്നാണ് താരം പറയുന്നത്.

വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും. അതിനാല്‍ വിവാഹം ചെയ്യില്ല. പകരം മാതാപിതാക്കളെ പരിപാലിക്കും എന്നാണ് സായ് പല്ലവി പറഞ്ഞിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള സായുടെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

ഭാവിയില്‍ താരം മനസ് മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നാഗ ചൈതന്യയ്‌ക്കൊപ്പം ലവ് സ്റ്റോറി എന്ന തെലുങ്കു ചിത്രത്തിലാണ് സായ് ഇപ്പോള്‍ അഭിനയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്.

വിരതപര്‍വ്വം ആണ് സായുടെതായി ഒരുങ്ങുന്ന മറ്റൊരു തെലുങ്ക് ചിത്രം. കലി, ഫിദ, മാരി 2, അതിരന്‍, എന്‍ജികെ, പടി പടി ലേച്ചു മനസു എന്നിവയാണ് സായുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി