നായിക മാത്രമല്ല, കൊറിയോഗ്രാഫറായും സായ് പല്ലവി; തെലുങ്ക് സിനിമ ഒരുങ്ങുന്നു

നായികയാകുന്ന പുതിയ ചിത്രത്തില്‍ കൊറിയോഗ്രാഫറായും സായ് പല്ലവി. നടന്‍ നാഗ ചൈതന്യ നായകനാകുന്ന “ലവ് സ്റ്റോറി” എന്ന തെലുങ്ക് ചിത്രത്തിലാണ് സായ് കൊറിയോഗ്രാഫറും കൂടിയാകുന്നത്. നര്‍ത്തകി കൂടിയായ സായ് ആദ്യമായാണ് സിനിമയില്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

ലോക്ഡൗണിന് ശേഷം ചിത്രീകരിക്കാനിരുന്ന ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്യാനായി സംവിധായകന്‍ ശേഖര്‍ കമ്മുല, സായിയോട് ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന്റെ 90 ശതമാനവും ഷൂട്ടിംഗ് പൂര്‍ത്തിയായി. ബാക്കിയുള്ള ഭാഗം റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക.

സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് ചേക്കേറുന്ന ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും, അവരുടെ പ്രണയവുമാണ് ലവ് സ്റ്റോറിയുടെ പ്രമേയമെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.

നേരത്തെ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത “ഫിദ” എന്ന ചിത്രത്തിലും സായ് പല്ലവി വേഷമിട്ടിരുന്നു. വരുണ്‍ തേജ് നായകനായ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍