എട്ടാം ദിവസം 370 കോടി; ബോക്‌സോഫീസില്‍ തകര്‍പ്പന്‍ വിജയം

ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടുകയാണ് പ്രഭാസിന്റെ “സാഹോ”. റിലീസ് ചെയ്ത് എട്ടാം ദിനത്തില്‍ 370 കോടി നേട്ടത്തിലാണ് സാഹോ കുതിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്ത സാഹോ ഹിന്ദിയില്‍ മാത്രം 116.03 കോടി കരസ്ഥമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ട്രേഡ് അനലിസ്റ്റ് ജൊഗിന്ദര്‍ ടുടേജയാണ് ഒരാഴ്ച കൊണ്ട് സാഹോ ഹിന്ദി ഭാഷയില്‍ മാത്രം 116.03 കോടി നേടിയത് ട്വിറ്ററിലൂടെ അറിയിച്ചത്. “സാഹോ ഹിന്ദിയില്‍ മികച്ച വിജയം കൈവരിച്ചു. 116.03 കോടി നേട്ടത്തില്‍ ആദ്യ ആഴ്ച മിന്നിച്ചത്.., രണ്ടാമത്തെ ആഴ്ചയിലും സൂപ്പര്‍ ഹിറ്റാകും” എന്നാണ് ടുടേജ കുറിച്ചിരിക്കുന്നത്.

സുജീത്ത് സംവിധാനം ചെയ്ത ചിത്രം യുവി ക്രിയേഷന്‍സാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയാണ്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് നായിക. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്