'അനാര്‍ക്കലിയില്‍ പൃഥ്വിരാജ് മരിക്കുന്നതായിരുന്നു ക്ലൈമാക്‌സ്, ജീവിപ്പിക്കുന്നതല്ലേ നല്ലതെന്ന് ഞാന്‍ പറഞ്ഞു'; സച്ചിയെ കുറിച്ച് ഭാര്യ സിജി

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ഭാര്യ സിജി. സൗഹൃദത്തെ തുടര്‍ന്ന് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു സച്ചിയും സിജിയും. സച്ചി തന്നോട് കഥകള്‍ പറയുമായിരുന്നെങ്കിലും ആദ്യം കേള്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നു. സൗഹൃദം വളര്‍ന്നതോടെ കഥകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് താനും അഭിപ്രായം പറയാന്‍ തുടങ്ങി. സച്ചിയുടെ 2015ന് ശേഷമുള്ള സിനിമകളാണ് താന്‍ കണ്ടിട്ടുള്ളതെന്നും സിജി മനോരമ ചാനലിനോട് പ്രതികരിച്ചു. സച്ചിയുടെ സിനിമകള്‍ക്ക് ചില നിര്‍ദേശങ്ങള്‍ താന്‍ പറയാറുണ്ടായിരുന്നു. അതു ശരിയാണെങ്കില്‍ അംഗീകരിക്കാറുമുണ്ട്.

അനാര്‍ക്കലി സിനിമയില്‍ തന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റം വരുത്തിയതിനെ കുറിച്ചും സിജി വ്യക്തമാക്കി. ചിത്രത്തിലെ ക്ലൈമാക്‌സില്‍ ആദ്യം ചിന്തിച്ചത് പൃഥ്വിരാജിന്റെ കഥാപാത്രം മരിക്കുന്നതായിരുന്നു. “ജീവിപ്പിക്കുന്നതല്ലേ നല്ലത്, ആളുകള്‍ അവര്‍ ഒന്നിച്ച് ജീവിക്കുന്ന സന്തോഷത്തില്‍ പോട്ടെ” എന്ന് താന്‍ നിര്‍ദേശിച്ചു എന്ന് സിജി പറഞ്ഞു.

സച്ചി ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം അയ്യപ്പനും കോശിയും ആണെന്നും സിജി പറഞ്ഞു. സച്ചിയുടെ റണ്‍ ബേബി റണ്‍ പോലും മുഴുവന്‍ കണ്ടിട്ടില്ല. സിനിമ കാണാത്ത ഒരാളായതു കൊണ്ടാണ് നിന്നെ ഇഷ്ടപ്പെട്ടതെന്ന് സച്ചി പറയുമായിരുന്നു എന്നും സിജി പറയുന്നു.

Latest Stories

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

വേനൽച്ചൂടിന് ആശ്വാസമായി മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം