'ഇനി എങ്കിലും ഇത് ഒഫീഷ്യല്‍ ആക്കിക്കൂടെ'; ഡിന്നര്‍ ഡേറ്റിന് എത്തിയ രശ്മികയോടും വിജയ് ദേവരകൊണ്ടയോടും ആരാധകര്‍

ആരാധകരുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ താരജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് എത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രശ്മിക നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള എന്‍ഗേജ്‌മെന്റ് വേണ്ടെന്ന് വച്ചത് വിജയ് കാരണമാണ് എന്ന വാര്‍ത്തകള്‍ വരെ എത്തിയിരുന്നു. എന്നാല്‍ വിജയ് തന്റെ സുഹൃത്ത് മാത്രമാണെന്നും ബ്രേക്കപ്പില്‍ നിന്നും തിരികെ എത്തുവാന്‍ ശ്രമിക്കുകയാണെന്നും രശ്മിക പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ, രശ്മികയും വിജയ്‌യും പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗ് ചെയ്യുകയാണെന്നും തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മുംബൈയിലെ ഒരു റസ്‌റ്റോറന്റില്‍ ഇരുവരും ഒന്നിച്ച് ഡിന്നര്‍ കഴിക്കാനെത്തിയതാണ് പാപ്പരാസികളുടെ ക്യാമറയില്‍ പതിഞ്ഞത്.

Rashmika Mandanna and Vijay Deverakonda spotted in Bandra

ചിത്രങ്ങളും വീഡിയോയും എത്തിയതോടെ ഇനി എങ്കിലും ഇത് ഒഫീഷ്യല്‍ ആക്കിക്കൂടെ എന്നാണ് ഇരു താരങ്ങളുടെയും ആരാധകര്‍ ചോദിക്കുന്നത്. കാഷ്യല്‍ ബ്ലാക്ക് ഡ്രസ്സില്‍ ട്രെന്റി ലുക്കിലാണ് രശ്മിക പ്രത്യക്ഷപ്പെട്ടത്. ആനിമല്‍ പ്രിന്റഡ് ഷര്‍ട്ടാണ് വിജയ് ദേവരകൊണ്ട ധരിച്ചിരുന്നത്.

Rashmika Mandanna and Vijay Deverakonda spotted in Bandra

അതേസമയം, പുഷ്പ ആണ് രശ്മികയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. അല്ലു അര്‍ജുന്‍ നായകനായ ചിത്രം 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ലൈഗര്‍ ആണ് വിജയ് ദേവരകൊണ്ടയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ