റോഷന്‍ ബഷീര്‍ വിവാഹിതനായി; ചിത്രങ്ങള്‍

നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനായി. ഇന്നലെ ഞായറാഴ്ച ആയിരുന്നു വിവാഹം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. റോഷന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എല്‍എല്‍ബി ബിരുദധാരിയാണ് ഫര്‍സാന.

മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫര്‍സാന. വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് റോഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2010-ല്‍ റിലീസ് ചെയ്ത “പ്ലസ് ടു” എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്.

https://www.instagram.com/p/CD-cbROgjOU/

“ഇന്നാണ് ആ കല്യാണം”, “ബാങ്കിംഗ് അവേഴ്സ്”, “റെഡ് വൈന്‍”തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട താരം ജീത്തു ജോസഫ് ചിത്രം “ദൃശ്യ”ത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ദൃശ്യം സിനിമയുടെ തെലുങ്ക് റീമേക്ക് “ദൃശ്യം”, തമിഴ് റീമേക്ക് “പാപനാശ”ത്തിലും റോഷന്‍ വേഷമിട്ടിട്ടുണ്ട്. കൂടാതെ വിജയ് ചിത്രം “ഭൈരവ”യിലും വേഷമിട്ടുണ്ട്.

നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍. “മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍”, “കല്യാണപ്പിറ്റേന്ന് “, “ഇമ്മിണി നല്ലൊരാള്‍”, “കുടുംബവിശേഷങ്ങള്‍” എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് കലന്തന്‍ ബഷീര്‍.

https://www.instagram.com/p/CCRA7lVgyhr/

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു