ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഉടന്‍

മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി ഒന്നിക്കുന്നു. തന്റെ അടുത്ത ചിത്രം നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്ന് ഒരു അഭിമുഖത്തിനിടെ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. ദുല്‍ഖര്‍ തന്നെയാകും ചിത്രത്തില്‍ നായകനായെത്തുക.

നിലവില്‍ അനൂപ് സത്യന്‍ ഒരുക്കുന്ന ചിത്രത്തിന്റെയും ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം “കുറുപ്പി”ന്റെയും ഷൂട്ടിങ് തിരക്കുകളിലാണ് ദുല്‍ഖര്‍. ഈ രണ്ട് ചിത്രങ്ങളും ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ബോളിവുഡ് ചിത്രം “ദ സോയ ഫാക്ടര്‍” ആയിരുന്നു ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം.

മഞ്ജു വാര്യരെ നായികയാക്കി ഒരുക്കിയ “പ്രതി പൂവന്‍കോഴി”യാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ആന്റപ്പന്‍ എന്ന വില്ലന്‍ കഥാപാത്രമായി റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് വേഷമിട്ടിരിക്കുന്നത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും