ആര്‍ജെ ബാലാജിയുടെ നായികയാകാന്‍ നയന്‍താര; 'മൂക്കുത്തി അമ്മന്‍' ഉടന്‍

ആര്‍ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രം “മൂക്കുത്തി അമ്മനി”ല്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായെത്തും. ചിത്രത്തിന്റെ കഥ കേട്ട് നയന്‍താര സമ്മതം അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലാജി തന്നെയാണ് തിരക്കഥ ഒരുക്കുന്നതും. എന്നാല്‍ ചിത്രത്തില്‍ ബാലാജിയുടെ നായികയായല്ല നയന്‍സ് എത്തുക.

മൂക്കുത്തി അമ്മന്‍ എന്ന പേര് കേട്ട് ഭക്തി കഥയാകുമെന്ന് തോന്നുമെങ്കിലും സറ്റയറായാണ് ചിത്രം ഒരുക്കുന്നത്. ബാലാജി ആദ്യമായി നായകനായെത്തിയ “എല്‍കെജി” എന്ന ചിത്രം നിര്‍മ്മിച്ച ഇശരി ഗണേശ് തന്നെയാണ് മൂക്കുത്തി അമ്മനും നിര്‍മിക്കുന്നത്.

നവംബര്‍ 10ന് നടക്കുന്ന ഇന്ത്യ-ബഗ്ലാദേശ് ടി20 മാച്ചിനിടെ ഔദ്യോഗികമായി ചിത്രം അനൗണ്‍സ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനികാന്ത് നായകനാകുന്ന മുരുഗദോസ് ചിത്രം “ദര്‍ബാര്‍” ആണ് നയന്‍താരയുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍