'നന്മമരം' സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാന്‍; 'മായക്കൊട്ടാരം' ഫസ്റ്റ്‌ലുക്ക് പുറത്ത്

“മായക്കൊട്ടാരം” എന്ന പുതിയ സിനിമയുമായി നടന്‍ റിയാസ് ഖാന്‍. ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ നിന്നുള്ള സൂചന. കെ.എന്‍ ബൈജു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. “നന്മമരം” എന്നറിയപ്പെടുന്ന “സുരേഷ് കോടാലിപ്പറമ്പന്‍” എന്ന കഥാപാത്രമായാണ് റിയാസ് ഖാന്‍ ചിത്രത്തില്‍ എത്തുന്നത്.

ചിരിയുണര്‍ത്തുന്ന പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. “ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി” എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകം. വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ് നില്‍ക്കുന്ന റിയാസ് ഖാനാണ് പോസ്റ്ററിലുള്ളത്.

കന്നഡ താരം ദിഷ പൂര്‍വ്വ ആണ് ചിത്രത്തിലെ നായിക. മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍, ജയന്‍ ചേര്‍ത്തല എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. നവഗ്രഹ സിനി ആര്‍ട്‌സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ എ.പി കേശവദേവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെങ്കിട് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം ഒരുക്കുന്നു. ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, അനുരാധ ശ്രീറാം, മാതംഗി അജിത് കുമാര്‍ എന്നിവരാണ് ഗായകര്‍.

Latest Stories

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

അവർ മരണത്തിലൂടെ ഒന്നിച്ചു; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ