'കാണാന്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പോലെയുണ്ട്' എന്ന് കമന്റ്; മറുപടിയുമായി റിമ

സോഷ്യല്‍ മീഡിയയിലൂടെ തന്നെ വിമര്‍ശിക്കാന്‍ എത്തിയാള്‍ക്ക് കൃത്യമായി മറുപടി കൊടുത്ത് നടി റിമ കല്ലിങ്കല്‍. റഷ്യയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയാണ് വിമര്‍ശിച്ചുള്ള കമന്റ് എത്തിയത്. എന്നാല്‍ കമന്റിന് കൂളായി മറുപടി നല്‍കിയിരിക്കുകയാണ് റിമ. ”കാണാന്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പോലെയുണ്ട്” എന്നാണ് കമന്റ്.

അതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നാണ് റിമ മറുപടി പറയുന്നത്. ”നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ഉള്ള ആള്‍ക്കാരാണ് അവര്‍” എന്നാണ് റിമയുടെ മറുപടി നല്‍കിയിരിക്കുന്നത്. താരത്തിന്റെ മറുപടിയെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതേ ചിത്രങ്ങള്‍ക്ക് വന്ന അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകള്‍ക്കും റിമ മറുപടി നല്‍കിയിരുന്നു.

”ആളുകളെ എങ്ങനെ സമര്‍ത്ഥമായി പറ്റിക്കാമെന്നതിനുള്ള മികച്ച ഉദാഹരണമാണ് നിങ്ങള്‍ രണ്ട് പേരും. പോക്കറ്റില്‍ പണം ഉള്ളത് കൊണ്ട് എല്ലാ സര്‍ക്കാര്‍ മലീനികരണങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. എന്നിട്ട് മറ്റൊരു രാജ്യത്ത് പോയി നിങ്ങളുടെ സ്വാതന്ത്രം ആസ്വദിക്കുകയും ചെയ്യും. അങ്ങനെ തന്നെ മനോഹരമായി പോയിക്കോളൂ” എന്ന കമന്റിന് ”ഓ മനസിലാക്കി കളഞ്ഞല്ലോ” എന്നാണ് റിമ മറുപടി നല്‍കിയത്.

”പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്” എന്ന കമന്റിന് ”അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം” എന്നാണ് മറുപടി.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍