തമ്മിലടി തുടര്‍ന്ന് ബാലയ്യയും ജൂനിയര്‍ എന്‍ടിആറും; ഫ്‌ളക്‌സ് കണ്ട് ദേഷ്യപ്പെട്ട് ബാലയ്യ, വീഡിയോ വൈറല്‍

പിതാവ് എന്‍.ടി രാമറാവുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഫ്‌ളക്‌സ് കണ്ട് ദേഷ്യപ്പെട്ട് നടന്‍ നന്ദമൂരി ബാലകൃഷ്ണ. ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും തെലുങ്കിലെ പഴയകാല സൂപ്പര്‍ താരവുമായ എന്‍.ടി രാമറാവുവിന്റെ 28-ാം ചരമവാര്‍ഷിക ദിനമായിരുന്നു വ്യാഴാഴ്ച.

എന്‍.ടി.ആര്‍ ഘട്ടില്‍ എത്തിയപ്പോഴായിരുന്നു നന്ദമൂരി ഫ്‌ളക്‌സുകള്‍ ശ്രദ്ധിച്ചത്. ഇതില്‍ ഒരു ഫ്‌ളക്‌സില്‍ എന്‍.ടി രാമറാവുവിന്റെ ചിത്രത്തിനൊപ്പം കൊച്ചുമകനും നടനുമായ ജൂനിയര്‍ എന്‍.ടി.ആറിന്റെ ചിത്രവും ഉള്‍പ്പെട്ടതാണ് ബാലകൃഷ്ണയെ ചൊടിപ്പിച്ചത്.

രാജമൗലി സംവിധാനം ചെയ്ത ‘യമ ദൊങ്ക’ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ യമധര്‍മന്റെ വേഷത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ എത്തുന്നുണ്ട്. യമധര്‍മന്റെ ലുക്കിലുള്ള ജൂനിയര്‍ എന്‍.ടി.ആറിന്റെ ചിത്രത്തിനൊപ്പമാണ് അതേ ലുക്കിലുള്ള എന്‍.ടി.ആറിന്റെ ചിത്രവും ഒരേ ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തി ഘാട്ടിന് പുറത്ത് സ്ഥാപിച്ചിരുന്നത്.

ഈ ചിത്രമാണ് ബാലകൃഷ്ണയെ കോപത്തില്‍ ആക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ബാലകൃഷ്ണ ഈ ഫ്‌ളക്‌സ് കാണുകയും ഉടനടി നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ ടി.ഡി.പി പ്രവര്‍ത്തകര്‍ ഈ ഫ്‌ളക്‌സ് മാറ്റുകയും ചെയ്തു.

അതേസമയം, ജൂനിയര്‍ എന്‍ടിആറും ബാലയ്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മിലും ഇടയ്ക്ക് പോരുകള്‍ ഉണ്ടാവാറുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ