കളക്ഷനില്‍ പതര്‍ച്ചയില്ല, ആദ്യ ദിനം ഹിറ്റടിച്ച് 'റെട്രോ'; പിന്നാലെ 'റെയ്ഡ് 2'വും നാനിയുടെ 'ഹിറ്റ് 3'യും, ഓപ്പണിങ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട്

മെയ് ഒന്നിന് തിയേറ്ററുകളില്‍ എത്തിയ സിനിമകളില്‍ വന്‍ നേട്ടം കൊയ്ത് സൂര്യ ചിത്രം ‘റെട്രോ’യും ബോളിവുഡ് ചിത്രം ‘റെയ്ഡ് 2’വും. സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഗംഭീര ഹിറ്റ് ആയി മാറിയ റെട്രോയ്ക്ക് കേരളത്തിലടക്കം തണുപ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ സിനിമ ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 19.25 കോടി രൂപയാണ്.

‘കങ്കുവ’യ്ക്ക് ശേഷം ഏറ്റവുമധികം ഓപ്പണിങ് ഡേ കളക്ഷന്‍ നേടുന്ന സൂര്യ ചിത്രമാണിത്. 22 കോടി രൂപയായിരുന്നു കങ്കുവയുടെ ആദ്യ ദിന കളക്ഷന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ പാരിവേല്‍ എന്ന ഗ്യാങ്സ്റ്റര്‍ ആയാണ് സൂര്യ വേഷമിട്ടത്. പൂജ ഹേഗ്‌ഡെയാണ് നായിക. ജോജു ജോര്‍ജ്, സ്വസിക, ജയറാം, നാസര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

അജയ് ദേവ്ഗണ്‍ ചിത്രം ‘റെയ്ഡ് 2’വും 19.25 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും ആദ്യ ദിനം നേടിയ കളക്ഷന്‍. എന്നാല്‍ സിങ്കം എഗെയ്ന്‍, സിങ്കം റിട്ടേണ്‍സ്, ഗോല്‍മാല്‍ എഗെയ്ന്‍ എന്ന സിനിമകളുടെ ഓപ്പണിങ് ഡേ കളക്ഷനേക്കാള്‍ വളരെ പിന്നിലാണ് റെയ്ഡ് 2വിന് ലഭിച്ചിരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ‘റെയ്ഡ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സീക്വല്‍ ആണ് റെയ്ഡ് 2.

റെട്രോ, റെയ്ഡ് 2 എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ നേട്ടം ഉണ്ടാക്കിയിരിക്കുന്നത് നാനി ചിത്രം ‘ഹിറ്റ് 3’ ആണ്. 18 കോടി രൂപയാണ് സിനിമ ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ശൈലേഷ് കൊലാനുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ഹിറ്റ്: ദ തേര്‍ഡ് കേസ് എന്ന ടൈറ്റിലാണ് എത്തിയത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തില്‍ നായികയായത്.

ശശികുമാര്‍-സിമ്രാന്‍ ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’ക്ക് 2.35 കോടി രൂപയാണ് ഓപ്പണിങ് ദിനത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്. അഭിഷാന്‍ ജീവിന്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. സഞ്ജയ് ദത്ത്-മൗനി റോയ് ചിത്രം ‘ദ ഭൂത്‌നി’ക്ക് വെറും 65 ലക്ഷം രൂപ മാത്രമാണ് ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ