ലോക സിനിമയിലെ റാഷോമോൺ ഇഫെക്റ്റ്; അകിര കുറോസാവ എന്ന മാസ്റ്റർ

Human beings share the same common problems. A film can only be understood if it depicts these properly.”- Akira Kurosawa ( “മനുഷ്യരെല്ലാവരും പൊതുവായ പ്രശനങ്ങൾ പങ്കിടുന്നു, അവയെല്ലാം ശരിയായി ചിത്രീകരിച്ചാൽ മാത്രമേ ഒരു സിനിമ മനസ്സിലാക്കാൻ കഴിയൂ.” – അകിര കുറോസാവ)

ലോക സിനിമയിൽ ആമുഖങ്ങളാവശ്യമില്ലാത്ത സംവിധായകനാണ് അകിര കുറോസാവ. തന്റെ അൻപത് വർഷത്തെ കരിയറിൽ 30 സിനിമകൾക്കാണ് കുറസോവ ജീവൻ നൽകിയത്. ആഖ്യാനപരമായും കലാപരമായും സിനിമ എന്ന മാധ്യമത്തെ പുതുക്കിപണിയുകയും, നവീനമായൊരു ശൈലി നർമ്മിച്ചെടുക്കുകയും ചെയ്തു എന്നത്കൊണ്ട് തന്നെയാണ് കുറസോവ ലോകസിനിമയുടെ ആചാര്യന്മാരിലൊരാളായി ഇന്നും നിലകൊള്ളുന്നത്.

1910 മാർച്ച് 23 ന് ജപ്പാനിലെ ടോക്കിയോയിലെ ഒരു സാധാരണ കുടുംബത്തിലാണ് അകിര കുറോസാവ ജനിക്കുന്നത്. ചെറുപ്പം മുതലേ സിനിമകളോട് തന്നെയായിരുന്നു കുറസോവയ്ക്ക് താല്പര്യം. പിതാവിന്റെ കൂടെ ധാരാളം നിശബ്ദ സിനിമകൾ ചെറുപ്പം തൊട്ടേ അകിര കുറോസാവ കാണുമായിരുന്നു.

എന്നാൽ സ്കൂൾ പഠനത്തിന് ശേഷം പെയ്ന്റിങ്ങ് പഠിക്കാൻ ചേർന്ന് ചിത്രകാരനായി ജോലി ചെയ്തെങ്കിലും സിനിമ തന്നെയാണ് തന്റെ മാധ്യമം എന്ന തിരിച്ചറിവിൽ പി. സി. എൽ സിനിമ സ്റ്റുഡിയോയിൽ 1943 വരെ അസിസ്റ്റൻറ് ഡയറക്ടറായി ജോലി ചെയ്യുകയും ആ വർഷം തന്നെ ‘സാൻഷിരോ സുഗാത’യിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പിന്നീട് 1950 ൽ പുറത്തിറങ്ങിയ ‘റാഷോമോൺ’ എന്ന സിനിമയിലൂടെ ലോക സിനിമയിൽ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു അകിര കുറോസാവ.

റാഷോമോൺ എഫെക്ട് എന്ന പേരിൽ ഇന്ന് ലോകത്തെമ്പാടും സിനിമകളിലും കഥകളിലും റോഷോമോണിലെ ആഖ്യാനരീതി ഉപയോഗിച്ചു വരുന്നു. അതായത്, ഒരു സംഭവത്തിന്റെ പല രീതിയിലുള്ള വീക്ഷണങ്ങൾ പലതരം ആളുകളിലൂടെ വിവരിക്കുന്നതിനെയാണ് റോഷോമോൺ എഫെക്ട് എന്ന് പറയുന്നത്. ചിത്രം ആ വർഷത്തെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും, ഗ്രാന്റ പ്രിക്സ് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. കൂടാതെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരവും ചിത്രം ആ വർഷം സ്വന്തമാക്കിയിരുന്നു.

റാഷോമോൺ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടു കൂടി ലോക സിനിമയിൽ ജാപ്പനീസ് സിനിമയ്ക്ക് ഒരു പുതിയ വാതിൽ തുറക്കാനും കുറോസാവയ്ക്ക് സാധിച്ചു.

1952 ൽ പുറത്തിറങ്ങിയ ‘ഇക്കിറു’, 1954 ൽ പുറത്തിറങ്ങിയ ‘സെവൻ സമുറായ്’ എന്നീ സിനിമകൾ ലോക സിനിമയിലെ മികച്ച സൃഷ്ടികളായി ഇന്നും നിലകൊള്ളുന്നു. ചിത്രകാരനായത് കൊണ്ട് തന്നെ തന്റെ സിനിമകളിൽ സ്റ്റോറി ബോർഡ് ചെയ്തിരുന്നതും കുറസോവയായിരുന്നു.

കൂടാതെ ‘റാൻ’, ‘ത്രോൺ ഓഫ് ബ്ലഡ്’ ‘സ്ട്രേ ഡോഗ്’, ‘ഡ്രീംസ്’ എന്നീ സിനിമകളും കുറോസാവയുടെ മികച്ച ചിത്രങ്ങളായി വിലയിരുത്തുന്നു. ആജീവനാന്ത നേട്ടത്തിനുള്ള അക്കാദമി പുരസ്കാരം,ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം എന്നിവയും കുറോസായെ തേടിയെത്തിയിരുന്നു. സിനിമ പഠിക്കുന്നവർക്കും, സിനിമയെ ഗൗരവകരമായി കാണുന്നവർക്കും കുറോസാവ സിനിമകൾ ഇന്നും ഒരു വലിയ പാഠപുസ്തകമാണ്.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ