ഗൂഗിളില്‍ തിരഞ്ഞ് അഡ്രസ് തപ്പി പിടിച്ചു, രശ്മികയെ കാണാന്‍ 900 കിലോമീറ്റര്‍ യാത്ര ചെയ്ത് ആരാധകന്‍; ഒടുവില്‍ അപേക്ഷയുമായി താരം

പ്രിയ താരങ്ങളെ കാണാനായി എന്ത് റിസ്‌ക്കും സ്വീകരിക്കുന്നവരാണ് ചില ആരാധകര്‍. ജീവന്‍ വരെ അപകടത്തിലാകുന്ന പ്രവര്‍ത്തികളും ചില ആരാധകര്‍ ചെയ്യാറുണ്ട്. സമാനമായ അനുഭവമാണ് നടി രശ്മിക മന്ദാനയ്ക്ക് ഉണ്ടായിരിക്കുന്നത്. തന്നെ കാണാനായി ആരാധകന്‍ കാണിച്ച സാഹസിക പ്രവര്‍ത്തിയെ കുറിച്ചാണ് രശ്മിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

രശ്മികയെ കാണാനായി തെലങ്കാന സ്വദേശിയായ ആകാശ് ത്രിപാഠി എന്ന ആരാധകനാണ് 900 കിലോമീറ്റര്‍ സഞ്ചരിച്ച് നടിയുടെ നാടായ കൊടകില്‍ എത്തിയത്. ഗൂഗിളില്‍ അഡ്രസ് തപ്പി പിടിച്ച് ട്രെയ്‌നിലും ഓട്ടോയിലുമെല്ലാം കയറിയാണ് ആരാധകന്‍ രശ്മകിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. കൊടകിലെത്തിയ യുവാവ് രശ്മികയുടെ വീട് അന്വേഷിച്ചതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തന്റെ ഇഷ്ട നടിയെ കാണാനായി തെലങ്കാനയില്‍ നിന്ന് വന്നതാണ് എന്നാണ് യുവാവ് പൊലീസിനെ അറിയിച്ചത്. ഇതോടെ യുവാവിനെ ഉപദേശിച്ച് തിരിച്ചയക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. സംഭവം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് രശ്മിക വിവരം അറിയുന്നത്. ഇന്നലെ ട്വിറ്ററിലൂടെയാണ് നടി തന്റെ ആരാധകനെ കുറിച്ച് പറഞ്ഞത്.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും ആരാധകനെ കാണാന്‍ സാധിക്കാത്തതില്‍ തനിക്ക് ദുഖമുണ്ടെന്നുമാണ് നടി ട്വീറ്റ് ചെയ്തു. എന്നെങ്കിലും കാണാമെന്ന ഉറപ്പും നടി നല്‍കിയിട്ടുണ്ട്. തന്നോടുള്ള ഇഷ്ടം കാരണം ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും നടി ഉപദേശിച്ചു.

തെലങ്കാനയില്‍ നിന്ന് മൈസൂര്‍ വരെ ട്രെയിനില്‍ എത്തിയ ആകാശ് അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് കൊടകിലെ മുഗ്ഗളയില്‍ എത്തിയത്. നടിയുടെ വീട് അഡ്രസ് കൃത്യമായി അറിയാത്തതിനാല്‍ പ്രദേശവാസികളോട് വഴി ചോദിച്ച് യാത്ര തുടര്‍ന്നു. ഇതോടെയാണ് നാട്ടുകാര്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചത്.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ