മാതാപിതാക്കള്‍ കാര്‍ക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബല്‍ ആയത്: രശ്മിക മന്ദാന

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിലച്ചതോടെ രണ്ടു മാസത്തോളം വീടുകളില്‍ തന്നെ ചിലവഴിച്ചതിനെ കുറിച്ചുള്ള പോസ്റ്റുകളുമായി സിനിമാതാരങ്ങള്‍ എത്താറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് തെലുങ്ക് താരം രശ്മിക മന്ദാനയും പങ്കുവച്ചിരിക്കുന്നത്. പതിനെട്ടാം വയസില്‍ ആരംഭിച്ച മാരത്തോണിനെ കുറിച്ചാണ് രശ്മിക കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

രശ്മിക മന്ദാനയുടെ കുറിപ്പ്:

പതിനെട്ട് വയസിനു ശേഷം ജീവിതം ഒരു മാരത്തോണ്‍ പോലെയായിരുന്നു. ഒരിക്കലും അവസാനിക്കാത്ത പോലെ ഒന്ന്. അവസാന വര എത്തിയെന്ന് ആലോചിക്കുമ്പോഴേക്കും വീണ്ടും ഓട്ടം തുടങ്ങേണ്ടി വരും. ഞാന്‍ പരാതി പറയുകയല്ല, ഇത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും. ഇത്രയും കാലം അടുപ്പിച്ച വീട്ടില്‍ ഞാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‌കൂള്‍ കാലം മുതല്‍ ഉന്നതവിദ്യാഭ്യാസ കാലഘട്ടം വരെ ഞാന്‍ ഹോസ്റ്റലിലായിരുന്നു.

എന്റെ മാതാപിതാക്കള്‍ വളരെ കാര്‍ക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബല്‍ ആയതെന്ന് ചിന്തിക്കാറുണ്ട്. സിനിമ ചിത്രീകരണം നടക്കുമ്പോള്‍ സെറ്റുകളില്‍ അമ്മയും ഉണ്ടായ ദിവസങ്ങളുണ്ട്. അച്ഛനും ചില സമയങ്ങളില്‍ ഒപ്പം സമയം ചിലവഴിക്കാറുണ്ട്. സഹോദരി എപ്പോഴും അവളുടെ എല്ലാക്കാര്യത്തിലും ഒപ്പം ഉണ്ടാകാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴത്തെ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്. ജോലിയെക്കുറിച്ച് സംസാരിക്കേണ്ടാത്ത, എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന കാലമാണ് അത് എന്നതാണ് പ്രധാനം.

എല്ലാത്തിനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് അവര്‍ എനിക്ക് തന്നു. എന്റെ സന്തോഷകമായ സ്ഥലമാണ് ഇത്. ഇങ്ങനെ ശാന്തതയോടെയും സന്തോഷത്തോടെയും വീട്ടില്‍ കുറെക്കാലം കഴിയാനാകുമെന്ന് കരുതിയിരുന്നതേയില്ല. കുറെക്കാലത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷത്തോടെ കഴിയാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്.

https://www.instagram.com/p/CAvVRo7JlCj/

Latest Stories

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ