എനിക്ക് ഇരട്ടക്കുട്ടികളാണ് ജനിക്കാൻ പോവുന്നത്, സിനിമയിൽ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നു; ആരാധകരെ കൺഫ്യൂഷനിലാക്കി രൺബീർ കപൂർ

ആരാധകരെ കൺഫ്യൂഷനിലാക്കി ബോളിവുഡ് താരം രൺബീർ കപൂർ. വിവാഹം കഴി‍ഞ്ഞ് അധികമാകുന്നതിന് മുൻപ് തന്നെ താൻ ഗർഭിണിയാണന്നുള്ള വിവരം ആലിയ വെളിപ്പെടുത്തുയിരുന്നു. ഇതിന് പിന്നാലെ ആലിയയ്ക്ക് ഇരട്ടക്കുട്ടികളാണൊയെന്ന ചോദ്യത്തിന് രൺബീർ നൽകിയ ഉത്തരമാണ് ആരാധകരെ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്.

തനിക്ക് ഇരട്ടക്കുട്ടികളാണ് ജനിക്കാൻ പോവുന്നത്, അതുപോലെ തന്നെ താൻ വലിയൊരു മിത്തോളജിക്കൽ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നും സിനിമയിൽ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നുവെന്നും രൺബീർ മറുപടി നൽകി. രൺബീർ പറഞ്ഞത് പ്രകാരം ഇരട്ടക്കുട്ടികൾ എന്നുള്ളത് സത്യമായേക്കും എന്നാണ് ആരാധകരുടെ അഭിപ്രായം.

ആലിയ ഗർഭിണിയായതോടെ തിരക്കിൽ നിന്നും മാറി കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാൻ നടൻ തീരുമാനിച്ചത് കൊണ്ടാകും  ബ്രേക്ക് എടുക്കുന്നു എന്ന് നടൻ വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ വാദം. ഇടവേള എടുക്കുന്ന സമയത്ത്  മിത്തോളജിക്കൽ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പും നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്

ഈ വർഷം ഏപ്രിലിൽ വിവാഹിതരായ ആലിയ ഭട്ടും രൺബീർ കപൂറും കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ആലിയ അമ്മയാവാൻ പോവുകയാണെന്ന വാർത്ത ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്