ഞാന്‍ ചെയ്തപ്പോള്‍ ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താനാവാത്ത വിധം മോശമായി, തുറന്നുപറഞ്ഞ് രമേഷ് പിഷാരടി

നടനെന്ന നിലയില്‍ താന്‍ പരാജയമേറ്റുവാങ്ങേണ്ടി വന്ന ഒരു അഭിനയ മുഹൂര്‍ത്തത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ആദ്യ സിനിമയായ ‘കപ്പല്‍ മുതലാളി’ എന്ന ചിത്രത്തില്‍ താന്‍ ചെയ്ത ഒരു രംഗം സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം മോശമായി പോയെന്ന് അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘സിനിമയില്‍ ഞാന്‍ റൊമാന്‍സ് ചെയ്തിട്ടില്ല. ആരും അതിനുള്ള അവസരവും തന്നിട്ടില്ല. ‘നീ എന്റെ സിനിമയില്‍ പ്രണയിച്ചോളൂ’ എന്ന് പറഞ്ഞ് ആരും വിളിച്ചിട്ടില്ല. ആക്ഷന്റെ കാര്യം പറഞ്ഞാല്‍ അതിലും രസമാണ്. ഞാന്‍ ആകെ ചെയ്ത ഒരേയൊരു ആക്ഷന്‍ ‘കപ്പല്‍ മുതലാളി’ എന്ന സിനിമയിലേതാണ്.

അതാണേല്‍ കൈവിട്ടു പോവുകയും ചെയ്തു. സിനിമയുടെ അവസാന ഭാഗത്ത് ഞാന്‍ നീന്തി നീന്തി ഒരു ഹൗസ് ബോട്ടില്‍ പിടിച്ചു കയറണം.

എനിക്കാണേല്‍ നീന്തലും വലിയ വശമില്ല. ഞാന്‍ ആ സീന്‍ ചെയ്തപ്പോള്‍ അത് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത വിധം മോശമായിരുന്നു. കുരങ്ങന്മാരൊക്കെ മരത്തില്‍ വലിഞ്ഞു പിടിച്ചു കയറുന്ന പോലെയൊക്കെ തോന്നും’. രമേശ് പിഷാരടി പറയുന്നു.

Latest Stories

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം