എല്ലാ സദാചാരവാദികള്‍ക്കും വേണ്ടി...; ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ ക്രൈം ത്രില്ലറുമായി രാം ഗോപാല്‍ വര്‍മ്മ, വിവാദമായി ട്രെയ്‌ലര്‍

കോവിഡ് ലോക്ഡൗണ്‍ കാലത്ത് ലൈംഗികത പ്രമേയമാക്കിയുള്ള നിരവധി സിനിമകള്‍ ഒരുക്കി കോടികള്‍ സമ്പാദിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. തന്റെ സ്വന്തം വെബ്‌സൈറ്റായ ആര്‍ജിവി വേള്‍ഡ് ശ്രേയാസ് എന്ന ആപ്പ് വഴിയാണ് സംവിധായകന്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത്. രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഡെയ്ഞ്ചറസ് എന്ന സിനിമ ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ ക്രൈം ത്രില്ലര്‍ ആയാണ് ഒരുക്കുന്നത്. ഒരുപാട് ഇന്റിമേറ്റ് രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയ്ലര്‍ ഇതിനോടകം വിവാദങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. നടിമാരായ അപ്‌സരയും നൈനയും ഇഴുകി ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

തന്റെ കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണിത് എന്നാണ് ആര്‍ജിവി ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നത്. അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ലെസ്ബിയന്‍സിന് ഇന്നത്തെ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ഒരു ദുരന്ത പ്രണയ കഥയാണ് ഡെയ്ഞ്ചറസ് എന്ന് ആര്‍ജിവി പറഞ്ഞിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ചിത്രം ബ്ലോക്ക് ചെയിനില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. അതേസമയം, കൊറോണ, മിയ മാല്‍ക്കോവ നായികയായ ക്ലൈമാക്‌സ്, നേക്കഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ കോടികളുടെ കളക്ഷനാണ് ആര്‍ജിവി നേടിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ