ബച്ചേട്ടന്‍ അനുഗ്രഹിക്കണം.. അനന്ത്-രാധിക വിവാഹത്തിനിടെ ബച്ചന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി രജനി; വീഡിയോ

അനന്ത് അംബാനി-രാധിക വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ഇതിനിടെ അമിതാഭ് ബച്ചന്റെയും രജനികാന്തിന്റെയും പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബച്ചന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങാന്‍ ശ്രമിക്കുന്ന രജനിയെയാണ് വീഡിയോയില്‍ കാണാനാവുക.

ബഹുമാനത്തോടെ കാല്‍ തൊടാനായി രജനി കുനിയുമ്പോള്‍ തന്നെ ബച്ചന്‍ പിടിച്ചുയര്‍ത്തി ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ എത്തിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഒരു ഫ്രെയ്മില്‍ രണ്ട് ലെജന്‍ഡിനെ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.

അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ രജനിയും ബച്ചനും വിവാഹാഘോഷങ്ങളുടെ ഭാഗമായിരുന്നു. രജനികാന്ത് നൃത്തം ചെയ്യുന്ന വീഡിയോയടക്കം വൈറലായിരുന്നു. ബാര്യ ലതയ്‌ക്കൊപ്പമാണ് രജനികാന്ത് പരിപാടിയില്‍ പങ്കെടുത്തത്. ബച്ചന്‍ ഭാര്യ ജയ, മക്കള്‍ അഭിഷേക്, ശ്വേത, ചെറുമക്കള്‍ നവ്യ നവേലി നന്ദ, നിഖില്‍ നന്ദ എന്നിവര്‍ക്കൊപ്പമാണ് എത്തിയത്.

അതേസമയം, 32 വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് അഭിനയിക്കാന്‍ പോവുകയാണ് അമിതാഭ് ബച്ചനും രജനികാന്തും. 1991ല്‍ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിലാണ് രജനിയും ബച്ചനും ഒടുവില്‍ ഒന്നിച്ച് വേഷമിട്ടത്. രജനിയുടെ വേട്ടയ്യന്‍ എന്ന ചിത്രത്തിലാണ് ഇരുതാരങ്ങളും ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ