ദളപതിക്ക് വാഴ്ത്തുക്കള്‍.. തമിഴകത്ത് മാറ്റം കൊണ്ടുവരുമോ വിജയ്? ആശംസകള്‍ അറിയിച്ച് രജനികാന്തും

തമിഴകത്തെ ചൂടുപിടിപ്പിച്ച് വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന കക്ഷി ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞു. രണ്ട് സിനിമകള്‍ കൂടി ചെയ്ത ശേഷം വിജയ് അഭിനയം പൂര്‍ണമായും ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ദളപതിയുടെ ഈ തീരുമാനം ആരാധകരെയും സിനിമാപ്രേമികളെയും വിഷമത്തിലാക്കിയിരുന്നു. എന്നാല്‍ പല താരങ്ങളും വിജയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. വിജയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍ താരം രജനികാന്ത് ഇപ്പോള്‍.

വിജയ്യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുളള ചോദ്യത്തിന് ‘വാഴ്ത്തുക്കള്‍’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ചിത്രമായ വേട്ടയ്യന്റെ ചിത്രീകരണത്തിനായി ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്നു രജനികാന്ത്.

പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ കമല്‍ ഹാസന്‍, ഉദയനിധി സ്റ്റാലിന്‍, അനിരുദ്ധ് രവിചന്ദര്‍, സംവിധായകന്‍ അറ്റ്‌ലീ, കാര്‍ത്തിക് സുബ്ബരാജ് തുടങ്ങി നിരവധിപ്പേര്‍ വിജയ്ക്ക് ആശംസകള്‍ അറിയിച്ചിരുന്നു. ദളപതി 69 വിജയ്‌യുടെ ആയിരിക്കും അവസാന ചിത്രം.

പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

Latest Stories

IPL 2024: ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം പരിശോധിക്കണം; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പിന്തുണച്ച് ഗംഭീര്‍

ആ വൃത്തികേട് ഞാൻ കാണിക്കില്ല സർ, അത് എന്നോട് ആവശ്യപ്പെടരുത് നിങ്ങൾ; നിതീഷ് റാണ ഹർഷ ഭോഗ്ലെയോട് പറഞ്ഞത് ഇങ്ങനെ

ആ പരിപ്പ് ഇവിടെ വേവില്ല...; മമ്മൂട്ടിക്കെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം, പിന്തുണയുമായി മന്ത്രിമാരും എംപിയും

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും

മഴക്കാലത്തിന് മുന്നോടിയായി റോഡുകളലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കും മുന്‍ഗണന; പ്രത്യേക സംഘത്തെ നിയോഗിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ