തലമുറ വ്യത്യാസമില്ലാത്ത ചിത്രം, 'തലൈവര്‍ 169'; തിരക്കഥ ഒരുക്കാന്‍ കെ.എസ് രവികുമാറും

സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറൊരുക്കുന്ന രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് ‘തലൈവര്‍ 169’. സിനിമയെക്കുറിച്ച് പുറത്തുവരുന്ന ഒരോ വാര്‍ത്തകളും വളരെ ആകാംക്ഷപൂര്‍വ്വമാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഇപ്പോഴിതാ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കെ എസ് രവികുമാറും സിനിമയുടെ ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

സിനിമയുടെ അധിക സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയാവും കെ എസ് രവികുമാര്‍ എത്തുക എന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.തലമുറവ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ തൃപ്തിപ്പെടുത്തുന്നതായിരിക്കണം സിനിമ എന്നതിനാലാണ് കെ എസ് രവികുമാര്‍ സിനിമയുടെ തിരക്കഥയില്‍ സഹായിക്കുന്നത്.

‘പടയപ്പ’, ‘മുത്തു’ തുടങ്ങിയ രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ കെ എസ് രവികുമാര്‍ ആയിരുന്നു സംവിധാനം ചെയ്തത്. കന്നഡ താരം ശിവ രാജ്കുമാര്‍, ഐശ്വര്യ റായ്, രമ്യ കൃഷ്ണന്‍, പ്രിയങ്ക മോഹന്‍ എന്നിവരും ‘തലൈവര്‍ 169’ന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. നെല്‍സണും അനിരുദ്ധും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. രജനികാന്തിനൊപ്പം ഇത് മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി