ഒരു നടനേക്കാള്‍ കൂടുതല്‍ നല്ല മനുഷ്യന്‍, അദ്ദേഹത്തിന് ഒപ്പം ഒരു മലയാളം പടത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു; മമ്മൂട്ടിയെ കുറിച്ച് മലയാളത്തില്‍ രജനീകാന്ത് , വീഡിയോ

തെന്നിന്ത്യയിലെ സമപ്രായക്കാരായ രണ്ട് താര അഭിനേതാക്കളാണ് മമ്മൂട്ടിയും രജനീകാന്തും. ഇപ്പോഴിതാ രജനീകാന്ത് മമ്മൂട്ടിയെ കുറിച്ചും അവരുടെ സൗഹൃദത്തെ കുറിച്ചും മലയാളത്തില്‍ സംസാരിക്കുന്ന ഒരു പഴയ വീഡിയോ ശ്രദ്ധ നേടുകയാണ്. വീഡിയോയില്‍ ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെ അഭിനന്ദിക്കുന്നതിനൊപ്പം മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ അഭിനയിക്കാനുള്ള താത്പര്യവും രജനീകാന്ത് വെളിപ്പെടുത്തുന്നുണ്ട്.

”മമ്മൂട്ടി എന്റെ നല്ല സ്നേഹിതനാണ്. ഒരു നടനേക്കാള്‍ കൂടുതലായി നല്ല മനുഷ്യനാണ്. ഭരത് അവാര്‍ഡ് കിട്ടിയതില്‍ മമ്മൂട്ടിയെ ഞാന്‍ അഭിനന്ദിക്കുന്നു. മമ്മൂട്ടിയുടെ കൂടെ ഒരു മലയാളം പടത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു,” എന്നാണ് രജനീകാന്ത് വീഡിയോയില്‍ പറയുന്നത്.

രജനീകാന്ത് സംസാരിച്ചതിന് പിന്നാലെ ഇരുവരുടെയും ‘ദളപതി’ എന്ന സിനിമയിലെ രംഗങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു 1989-ല്‍ മമ്മൂട്ടിക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 1994-ലും 1999-ലും ദേശീയ അവാര്‍ഡ് നേടി.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി