32 വര്‍ഷത്തിന് ശേഷം രജനി എഴുതിയ ആ ക്ഷണക്കത്ത് കണ്ടെത്തി, ആഘോഷമാക്കി ആരാധകര്‍

രജനികാന്തിന്റെ ഒരു കത്താണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. വെറും കത്തല്ല, രജനി സ്വന്തം കൈപ്പടയില്‍ എഴുതിയതാണിത് എന്നതാണ് സവിശേഷത.
1991-ല്‍ ദളപതിയുടെ റിലീസിന്റെ സമയത്താണ് രജനികാന്ത് ഈ കത്ത് എഴുതിയിരിക്കുന്നത്. ദളപതിയുടെ പ്രീമിയര്‍ ഷോയ്ക്ക് മാധ്യമങ്ങളെ ക്ഷണിച്ചുകൊണ്ടുള്ളതാണ് കത്ത്. 1991- നവംബര്‍ അഞ്ചിനാണ് ദളപതി റിലീസാവുന്നത്. മൂന്നാം തീയതിയാണ് അദ്ദേഹം സ്വന്തം ലെറ്റര്‍പാഡില്‍ ഈ കത്തെഴുതിയിരിക്കുന്നത്.

എഗ്മോറിലെ ആര്‍ബര്‍ട്ടി തിയേറ്ററില്‍ നാലാം തീയതി വൈകീട്ട് ആറരയ്ക്ക് പുതിയ ചിത്രമായ ദളപതിയുടെ പ്രീമിയര്‍ നടത്തുന്നുണ്ടെന്നും പ്രസ്തുത പ്രദര്‍ശനത്തിന് ഏവരേയും ക്ഷണിക്കുന്നുവെന്നുമാണ് കത്തിലെ ഉള്ളടക്കം.


1991 ദീപാവലി റിലീസായാണ് മണിരത്നത്തിന്റെ സംവിധാനത്തില്‍ ദളപതി തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്‍. മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം. അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ. ജയന്‍, ചാരുഹാസന്‍ എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രത്തിനായി ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മൂളുന്നവയാണ്.

ഇപ്പോള്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലറിന്റെ തിരക്കുകളിലാണ് രജനികാന്ത്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, തമന്ന എന്നിവരാണ് പ്രധാനവേഷങ്ങളില്‍. ജയ് ഭീമിലൂടെ ശ്രദ്ധേയനായ ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിന്നാലെ വരുന്നത്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍സലാം എന്ന ചിത്രത്തില്‍ കാമിയോ വേഷത്തിലും രജനിയെത്തുന്നുണ്ട്.

Latest Stories

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്