'ടാന്‍സന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണം'; വിജയ്ക്കും അനിരുദ്ധിനും മുന്നില്‍ അഭ്യര്‍ഥനയുമായി രാഘവ ലോറന്‍സ്

ദളപതി വിജയ്ക്കും സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറിനും മുന്നില്‍ അപേക്ഷയുമായി രാഘവ ലോറന്‍സ്. ടാന്‍സന്‍ എന്ന ഭിന്നശേഷിക്കാരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന അപേക്ഷയുമായാണ് രാഘവ ലോറന്‍സിന്റെ ട്വീറ്റ്.

“”നന്‍പന്‍ വിജയ്‌യോടും അനിരുദ്ധ് സാറിനോടുമുള്ള എന്റെ അഭ്യര്‍ഥന. ഇത് ടാന്‍സന്‍, ഭിന്നശേഷിക്കാരായ ആണ്‍കുട്ടികളുടെ ഗ്രൂപ്പില്‍ നിന്നും. കാഞ്ചനയില്‍ ഇവന്‍ ഒരു വേഷം ചെയ്തിരുന്നു. ലോക്ഡൗണില്‍ മൂന്നു ദിവസം പരിശീലിച്ച് ഇവന്‍ മാസ്റ്ററിലെ ഗാനം പ്ലേ ചെയ്തു. അനിരുദ്ധ് സാറിന്റെ സംഗീതം വിജയ് സാറിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് അവന്‌റെ ആഗ്രഹം. ദയവായി ഈ ലിങ്ക് കാണൂ. അവന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു”” എന്നാണ് രാഘവ ലോറന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിജയ്‌യുടെ പുതിയ ചിത്രം “മാസ്റ്ററി”ലെ “”വാത്തി കമ്മിങ്”” എന്ന ഗാനമാണ് ടാന്‍സന്‍ വായിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനം ഒരുക്കിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ