ആർഡിഎക്സിനു ശേഷം ഷെയ്ൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം ‘ഖുർബാനി’യുടെ ടീസർ എത്തി. റൊമാന്റിക്ക് ചിത്രമാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. നവാഗതനായ ജിയോ വി ആണ് തിരക്കഥയും സംവിധാനവും.
ആര്‍ഷ ബൈജു ആണ് നായികയായി എത്തുന്നത്. യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല എന്ന ടാഗ് ലൈനോടെയാണ് ഖുർബാനിയുടെ ടീസർ അവതരിപ്പിച്ചിരിക്കുന്നത്.
ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ഹരീഷ് കണാരൻ, സുനിൽ സുഖദ, മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ, അജി, കോട്ടയം പ്രദീപ്, സതി പ്രേംജി, നന്ദിനി, നയന, രാഖി തുടങ്ങി താരനിരയും ചിത്രത്തിലുണ്ട്.
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് നിർമാണം. സുനോജ് വേലായുധൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.