'പേരിലെ കൈലാസ് മാറ്റേണ്ടി വരുമോ? ഇങ്ങനെ പോയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല; ജെഎസ്കെ വിവാദത്തില്‍ ഷാജി കൈലാസ്

സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. ഇങ്ങനെപോയാല്‍ തന്റെ പേരുള്‍പ്പെടെ മാറ്റേണ്ടിവരുമെന്ന് ഷാജി കൈലാസ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിലെ ജാനകി എന്ന പേരു മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുമായി ബന്ധപ്പെട്ട് സിനിമാസംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രതികരണം.

‘ഇങ്ങനെ ഒരു നിറം കൊടുക്കാന്‍ പാടില്ല. ഇങ്ങനെ തുടര്‍ന്ന് പോയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്റെ പേരുള്‍പ്പെടെ. പ്രത്യേക വിഭാഗത്തില്‍പ്പെട്ട സംവിധായകനാണ് അതുകൊണ്ട് മാറ്റണം എന്ന് പറയും. സെന്‍സര്‍ബോര്‍ഡിലെ ഇവിടുത്തെ ഓഫീസറുടെ മാനസികപ്രശ്‌നമാണത്. അല്ലാതെ വേറെ ആര്‍ക്കുമില്ല. ബോര്‍ഡിലെ അംഗങ്ങളെല്ലാം ഒപ്പിട്ടുകൊടുത്ത സാധനമാണ്. ടീസറിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ്, എല്ലാം അവര്‍ കണ്ടതാണ്. പിന്നെ എന്താണ് അവര്‍ക്ക് പ്രശ്‌നം’ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് ചൂണ്ടിക്കാട്ടി ഷാജി കൈലാസ് ചോദിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം